വിപണിയിലെ ജ്വല്ലറി ഓഹരികളില്‍ മുന്നേറ്റം

ഉത്സവ സീസണ്‍ പ്രമാണിച്ച്‌ ജ്വല്ലറി ഓഹരികള്‍ക്കുള്ള ഡിമാന്റ്‌ ഉയര്‍ന്നു. ധന്‍തേരസ്‌ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതാണ്‌ ജ്വല്ലറി ഓഹരികളുടെ ഡിമാന്റ്‌ ഉയര്‍ത്തിയത്‌. നവംബര്‍ 10നാണ്‌ ധന്‍തേരസ്‌. കല്യാണ്‍ ജ്വല്ലേഴ്‌സ്‌, ത്രിഭൂവന്‍ദാസ്‌ ഭീംജി സാവേരി, സെന്‍കോ, പിസി ജ്വല്ലര്‍ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ ഒരാഴ്‌ച കൊണ്ട്‌ നാല്‌ ശതമാനം മുതല്‍ 16 ശതമാനം വരെയാണ്‌ ഉയര്‍ന്നത്‌. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ ഈ ഓഹരികള്‍ 10 ശതമാനം മുതല്‍Read More →

പിഎം കിസാൻ നിധിയിലൂടെ കർഷകരുടെ അക്കൗണ്ടിലേക്ക് 15-ാം ഗഡു ഉടനെത്തും

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകരുടെ അക്കൗണ്ടിലേക്കെത്തും. പിഎം കിസാൻ യോഗ്യരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബർ അവസാനത്തോടെ 2,000 രൂപ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്. 2019ൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകാൻ ലക്ഷ്യമിടുന്ന പിഎം കിസാൻ പദ്ധതി ആരംഭിച്ചത്. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക. മൂന്ന് മാസRead More →

ആമസോണിൽ നിന്നും രാജിവെക്കുന്ന ജീവനക്കാർക്ക് ഓഫർ പ്രഖ്യാപിച്ച് ബെസോസ്

ആമസോണിൽ നിന്നും രാജിവെക്കുന്ന ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജെഫ് ബെസോസ്. രാജിവെക്കുന്ന ജീവനക്കാർക്ക് 4.1 ലക്ഷം രൂപ നൽകുമെന്നാണ് കമ്പനി സി.ഇ.ഒ അറിയിച്ചിരിക്കുന്നത്. പേ ടു ക്വിറ്റ് എന്ന പേരിലാണ് ആമസോണിന്റെ പദ്ധതി. ആമസോണിൽ ജോലിക്ക് ചേർന്ന് ആദ്യ വർഷം തന്നെ രാജിവെച്ച് പുറത്ത് പോകുന്നവർക്ക് 2000 ഡോളറായിരിക്കും നൽകുക. ഓരോ വർഷം കഴിയുംതോറും തുക ആയിരം ഡോളർ വർധിപ്പിക്കും. ഇത്തരത്തിൽ പരമാവധി 5000 ഡോളർ വരെ പിരിഞ്ഞു പോകുന്നRead More →

അങ്കമാലി ടെൽക്കിന് 289 കോടിയുടെ ഓർഡർ

അങ്കമാലി: കേരള സർക്കാരിന്റെയും എൻ.ടി.പി.സി യുടെയും സംയുക്ത സംരംഭമായ അങ്കമാലിയിലെ ട്രാൻസ്‌ഫോമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് (ടെൽക്ക്) കമ്പനിക്ക് റെക്കാഡ് തുകയുടെ വില്പന കരാർ ലഭിച്ചു. വിവിധ കപ്പാസിറ്റിയുള്ള 38 ട്രാൻസ്ഫോർമകളുടെ 289 കോടി രൂപയുടെ ടെണ്ടറാണ് ലഭിച്ചത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ എൻഞ്ചിനീയറിംഗ് ആൻഡ്ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിൽ നിന്നുമാണ് ഈ വലിയ ഓർഡർ ലഭിച്ചത്. ട്രാൻസ്ഫോർമറുകൾ വരുന്ന ജനുവരി മുതൽ ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് കൈമാറേണ്ടതാണ്.ടെൽക്കിന്Read More →

പാപ്പർ ഹരജി നൽകി യുഎസ് കമ്പനി ‘വിവർക്’

വാഷിങ്ടൺ: വർഷങ്ങൾ മുമ്പുവരെ 4700 കോടി ഡോളർ (3,91,384 കോടി രൂപ) ആസ്തിയുമായി നിക്ഷേപകരുടെ സ്വപ്നസ്ഥാപനമായിരുന്ന കമ്പനി എല്ലാം നഷ്ടപ്പെട്ട് സമാനതകളില്ലാത്ത കടബാധ്യതയുമായി പാപ്പർ ഹരജി നൽകി. മാസങ്ങൾക്കിടെ ഓഹരിവില 98 ശതമാനവും നഷ്ടപ്പെട്ട് എല്ലാം കൈവിട്ടുപോയ ‘വിവർക്’ കമ്പനി തിങ്കളാഴ്ചയാണ് ന്യൂജഴ്സിയിൽ പാപ്പർ ഹരജി സമർപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ കമ്പനിക്ക് 290 കോടി ഡോളർ ഹ്രസ്വകാല ബാധ്യതയും 1300 കോടി ഡോളർ ദീർഘകാല ബാധ്യതയുള്ളതുമായി റിപ്പോർട്ട് വന്നതോടെ കമ്പനിRead More →