സർക്കാരിന്റെ സി സ്‌പേസ് ഓടിടി നാളെ മുതൽ

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് പുതിയ ചരിത്രം കുറിച്ച് കേരളത്തിന്റെ ഒ.ടി.ടി.പ്ലാറ്റ്ഫോം ‘സി സ്പേസ്’ വ്യാഴാഴ്ചമുതൽ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഇത്തരമൊരു പ്ലാറ്റ് ഫോം. ‘സി സ്പേസ്’ വ്യാഴാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒ.ടി.ടി. മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ സാധ്യമാക്കുന്നതെന്ന് ചലച്ചിത്രRead More →

എന്‍എസ്ഇ രജിസ്‌ട്രേഡ് നിക്ഷേപകര്‍ 9 കോടി കടന്നു

കോഴിക്കോട്: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ രജിസ്‌ട്രേഡ് നിക്ഷേപകരുടെ എണ്ണം 9 കോടി കടന്നു. ഫെബ്രുവരി 29-ലെ കണക്കു പ്രകാരം പാന്‍ അടിസ്ഥാനമായുള്ള നിക്ഷേപകരുടെ എണ്ണമാണിത്. ആകെ അക്കൗണ്ടുകള്‍ 16.9 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്തൃ രജിസ്‌ട്രേഷനുകളുടെ എണ്ണമാണ് 16.9 കോടി. ഏതാനും വര്‍ഷങ്ങളായി നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചു വരികയായിരുന്നു എങ്കിലും 6 കോടി നിക്ഷേപകരില്‍ നിന്ന് ഏതാണ്ട് ഒന്‍പതു മാസം കൊണ്ട് 7 കോടി നിക്ഷേപകര്‍Read More →

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാപ്രതീക്ഷ ഉയര്‍ത്തി മൂഡീസ്

ന്യൂഡൽഹി: ഇന്ത്യയുടെ 2024ലെ വളര്‍ച്ചാപ്രതീക്ഷ 6.1 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി ഉയര്‍ത്തി ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ജി20 സമ്പദ്‌വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു. 2025ല്‍ ജി.ഡി.പി വളര്‍ച്ച 6.4 ശതമാനമാകുമെന്നാണ് മൂഡീസ് കണക്കാക്കുന്നത്. 2023 കലണ്ടര്‍ വര്‍ഷം നാലാം പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വാര്‍ഷികാടിസ്ഥാനത്തില്‍ 8.4 ശതമാനം വര്‍ധിച്ചു. 2023 കലണ്ടര്‍ വര്‍ഷത്തെ വളര്‍ച്ച 7.7 ശതമാനമായി. 2023-24 സാമ്പത്തികRead More →

ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ കേരളത്തിന് സര്‍വകാല റെക്കോര്‍ഡ്; വിദേശ സഞ്ചാരികളില്‍ 87.83 ശതമാനം വളര്‍ച്ച

തിരുവനന്തപുരം: ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച് കേരളം. 2023 ല്‍ രാജ്യത്തിനകത്തു നിന്ന് 2,18,71,641 സന്ദര്‍ശകര്‍ കേരളത്തില്‍ എത്തിയെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വര്‍ധനയാണിതെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2022 ല്‍ 1,88,67,414 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. കോവിഡിന് മുമ്പുള്ള വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 18.97 ശതമാനം വര്‍ധിച്ചു. 2023 ല്‍ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികംRead More →

ബാങ്ക് പ്രവൃത്തി ദിനം ഉടൻ 5 ദിവസമാക്കും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ബാങ്ക് പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുമെന്ന് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ), ബാങ്ക് യൂണിയനുകളും ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഇതു പ്രകാരം, ബാങ്ക് ജീവനക്കാര്‍ക്ക് 17 ശതമാനം ശമ്പള വര്‍ധന ലഭിക്കും. അതോടൊപ്പം പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമായി പരിമിതപ്പെടുത്തണമെന്നുംRead More →