ഇന്ത്യൻ ഉള്ളി യുഎഇയിലേക്ക് തിരിച്ചെത്തുന്നു

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കയറ്റുമതി പുനരാംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയ വാർത്ത പ്രവാസികളിൽ ആഹ്ലാദം പരത്തി. ഏറെ നാളായി കുതിച്ചുയർന്ന ഉള്ളിവില ഉടൻ കുറയുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ. റമസാൻ വിളിപ്പാടകലെ എത്തിയതോടെ നിരക്ക് കുറയുന്നത് സ്വദേശികൾക്കും ആശ്വാസമാകും. ഇന്ത്യൻ ഉള്ളി കയറ്റുമതി നിർത്തിയതോടെ യുഎഇയിൽ മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉള്ളി വില 13 ദിർഹം (293 രൂപ) വരെ ഉയർന്നിരുന്നു. നിലവിൽ ലഭ്യമായ പാക്കിസ്ഥാൻ ഉള്ളിക്ക് 6.40Read More →

കിലോമീറ്ററില്‍ 28 രൂപ വരുമാനമില്ലെങ്കില്‍ ട്രിപ് വേണ്ടെന്ന് കെഎസ്ആർടിസി

കണ്ണൂർ: ഒരുകിലോമീറ്ററിൽ ശരാശരി 28 രൂപ വരുമാനം കിട്ടുന്നില്ലെങ്കിൽ ട്രിപ്പ് നിർത്താൻ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി.യുടെ നിർദേശം. എല്ലാ യൂണിറ്റ് ഓഫീസുകളിലേക്കും നിർദേശം കൈമാറിയിട്ടുണ്ട്. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കുറഞ്ഞ കളക്ഷനുള്ള കെ.എസ്.ആർ.ടി.സി. ട്രിപ്പുകൾ നിർത്തലാക്കുന്ന നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണിത്. പത്തനംതിട്ട റാന്നിയെയും കണ്ണൂർ കുടിയാന്മലയെയും ബന്ധിപ്പിക്കുന്ന ട്രിപ്പ് കെ.എസ്.ആർ.ടി. നിർത്തലാക്കിയത് കഴിഞ്ഞദിവസമാണ്. കണ്ണൂരിലേക്ക് എത്തുംമുൻപേ മിക്കപ്പോഴും ബസ് കാലിയാകുന്ന പതിവാണുള്ളതെന്നും കുടിയാന്മലയിൽനിന്ന് കണ്ണൂരിലേക്കു മാത്രമാണ് ബസിൽ ആളുകളെ കിട്ടുന്നതെന്നും അധികൃതർRead More →

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടര് വാട്ടര് മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്വഹിച്ചു. പശ്ചിമ ബംഗാളിലെ കൊല്ക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിന്റെ ഭാഗമായ ഹൗറ മൈദാന്- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടര് വാട്ടര് സര്വീസുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്. പശ്ചിമബംഗാള് തലസ്ഥാനത്തിന്റെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാള്ട്ട് ലേക്കിനെയുമാണ് ഈ മെട്രോ പാത ബന്ധിപ്പിക്കുന്നത്. മൂന്ന് ഭൂഗര്ഭ സ്റ്റേഷനുകളാണ് പാതയ്ക്കുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയുള്ള 520 മീറ്റര് ദൂരംRead More →

കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായി; തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമര്‍പ്പിച്ചു, ഫ്ളാഗ് ഓഫ്ചെയ്ത് പ്രധാനമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത് . ആകെ ചെലവ് 7377 കോടിരൂപയാണ്. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻRead More →

കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ഇന്ന് സുപ്രീംകോടതിയിൽ നിർണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹർജി പിൻവലിച്ചാൽ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്നRead More →