യുഎസ് എച്ച്-1ബി വിസ രജിസ്ട്രേഷൻ തുറന്നു

അമേരിക്കൻ ഐക്യനാടുകൾ വിദഗ്ധ തൊഴിലാളികൾക്കായി നൽകുന്ന എച്ച്-1ബി വിസയുടെ അപേക്ഷാ പ്രക്രിയയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. എച്ച്-1ബി വിസ രജിസ്ട്രേഷൻ പ്രക്രിയയിലെ തട്ടിപ്പുകൾ തടയുന്നതിനും രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുന്നതിനുമായി യുഎസ് അന്തിമ നിയമം പ്രഖ്യാപിച്ചു. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) 2025 ധനവർഷത്തേക്കുള്ള എച്ച്-1ബി വിസ പരിധിക്കുള്ള ആദ്യ രജിസ്ട്രേഷൻ മാർച്ച് 6 ന് ആരംഭിച്ച് മാർച്ച് 22-ന് അവസാനിക്കും. ഈ കാലയളവിൽ, ഓരോ അപേക്ഷകനെയും തിരഞ്ഞെടുക്കൽRead More →

ശബരി കെ-റൈസ് വിതരണം 12 മുതൽ

തിരുവനന്തപുരം: സപ്ലൈകോ വഴി സബ്സിഡിയായി നൽകിയിരുന്ന 10 കിലോഗ്രാം അരിയിൽ 5 കിലോഗ്രാം ‘ശബരി കെ റൈസ്’ എന്ന ബ്രാൻഡിൽ വിപണിയിൽ എത്തും. ജയ അരി കിലോഗ്രാമിന് 29 രൂപ നിരക്കിലും കുറുവ, മട്ട ഇനങ്ങളിലെ അരി 30 രൂപ നിരക്കിലും റേഷൻ കാർഡ് ഉടമകൾക്കു നൽകും. ഏറെ നാളായി സപ്ലൈകോ വഴി സബ്സിഡി അരി വിതരണം നിലച്ചിരുന്നു. ഇതു പുനരാരംഭിക്കുന്നതിനായി ഇ ടെൻഡർ ക്ഷണിച്ചതോടെ റെയ്ഡ്കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾRead More →

ഗൂഗിളിനെതിരെയുള്ള ട്രേഡ് മാർക്ക് അവകാശവാദം; മെയ്ക്ക് മൈ ട്രിപ്പിന്റെ ഹർജി തള്ളി സുപ്രീം കോടതി

ദില്ലി: ട്രേഡ് മാർക്ക് ലംഘനം ആരോപിച്ച് ഗൂഗിളിനെതിരായ അവകാശവാദത്തിൽ ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ്പിന് തിരിച്ചടി. കമ്പനിയുടെ അപ്പീൽ സുപ്രീം കോടതി നിരസിച്ചു. ഗൂഗിൾ സ്പോൺസർ ചെയ്‌ത ലിങ്കുകൾ വഴി തങ്ങളുടെ അവസരങ്ങൾ എതിരാളികളായ ബുക്കിംഗ് ഡോട്ട് കോം പ്രയോജനപ്പെടുത്തുന്നുവെന്ന് മെയ്ക്ക് മൈ ട്രിപ്പ് ആരോപിച്ചു. മെയ്ക്ക് മൈ ട്രിപ്പിൻ്റെ വ്യാപാരമുദ്രയിൽ ബുക്കിംഗ് ഡോട്ട് കോം കടന്നുകയറുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്. മെയ്ക്ക് മൈRead More →

‘റെഡി ടു ഡ്രിങ്ക്’ മദ്യവിൽപ്പനക്ക് അനുമതി നല്‍കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനക്ക് അനുമതി നൽകാൻ സർക്കാർ. മദ്യ ഉല്‍പാദകരുടെ ആവശ്യം അംഗീകരിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ആവശ്യത്തെ നേരത്തെ ശക്തമായി എതിർത്ത നികുതി കമ്മീഷണർ അവധിയിൽ പ്രവേശിച്ചു. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം. ഏറെ കാലമായി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് സമ്മർദ്ദം ശക്തമാക്കിയത്. നിലവില്‍ കെയ്സിന് 400 രൂപയ്ക്ക് മുകളിലുള്ളRead More →

അച്ചടി പരസ്യ വരുമാനത്തിൽ 7% വർധന

കൊച്ചി: അച്ചടി മാധ്യമങ്ങളിലേക്ക് പരസ്യങ്ങൾ വൻ തോതിൽ തിരിച്ചു വരുന്നു. കോവിഡ്കാലത്ത് ഡിജിറ്റലിലേക്കും സോഷ്യൽ മീഡിയയിലേക്കും മാറിയ പരസ്യങ്ങളുടെ ചെലവ് ഇക്കൊല്ലം അച്ചടിയിൽ 20,000 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിൽ ആകെ പരസ്യച്ചെലവിന്റെ 3% മാത്രമാണ് അച്ചടിക്ക്. എന്നാൽ, ഇന്ത്യയിൽ 19 ശതമാനവും പത്രങ്ങൾ പ്രധാന പങ്കുവഹിക്കുന്ന അച്ചടി മാധ്യമങ്ങളിലാണ്. ലോകത്തു തന്നെ ഏറ്റവും കൂടുതലാണിതെന്ന് മാഡിസൺ അഡ്വർടൈസിങ് റിപ്പോർട്ടിൽ പറയുന്നു. വിട്ടുമാറാത്ത പത്രവായനാ ശീലവും പാരമ്പര്യവുമാണു കാരണമെന്ന്Read More →