രാജ്യത്ത് ജെറ്റ് ഇന്ധന ഉപയോഗം കുതിച്ചുയരുന്നു

മുംബൈ: വിമാനയാത്രകളില്‍ വര്‍ധനയുണ്ടായതോടെ രാജ്യത്ത് ജെറ്റ് ഇന്ധന ആവശ്യകതയും ഉയര്‍ന്നു. കൊവിഡിന് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ് നിലവിലെ കണക്കുകളെന്നത് ശ്രദ്ധേയമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് ഇന്ധന ചില്ലറ വ്യാപാരികളുടെ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 7.1 ശതമാനം 6,32,600 ടണ്ണായി കുതിച്ചുയര്‍ന്നു. 2022 ഫെബ്രുവരിയിലെ കൊവിഡ് ഉപഭോഗത്തേക്കാള്‍ 55.2 ശതമാനം കൂടുതലാണിത്. പ്രതിമാസ ജെറ്റ് ഇന്ധന വില്‍പ്പനയില്‍ 3.5 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2020Read More →

പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതം ലക്ഷ്യം മറികടന്നു

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ഓഹരി വില്‍പന ലക്ഷ്യം കാണാതെ മന്ദഗതിയിൽ നീങ്ങുമ്പോഴും പൊതുമേഖലാ കമ്പനികളില്‍ നിന്നുള്ള വൻ ലാഭവിഹിതം സ്വന്തമാക്കി കേന്ദ്രസര്‍ക്കാര്‍. നടപ്പുവര്‍ഷം (2023-24) ധനകാര്യേതര കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ (CPSE) നിന്നുള്ള ലാഭവിഹിതമായി കേന്ദ്രം ബജറ്റില്‍ ലക്ഷ്യംവച്ചത് 50,000 കോടി രൂപയാണ്. നടപ്പുവര്‍ഷം ഏപ്രില്‍-ഫെബ്രുവരിയില്‍ തന്നെ ഇതുമറികടന്ന് 51,556 കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (DIPAM) വ്യക്തമാക്കി.Read More →

ഇന്ത്യന്‍ വാഹന വിപണിയിൽ കഴിഞ്ഞ മാസം എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന

ബെംഗളൂരു: രാജ്യത്ത് ഫെബ്രുവരി മാസം വിറ്റഴിച്ചത് മൊത്തം 3.73 ലക്ഷം വാഹനങ്ങൾ. ഇത് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ്. മുന്‍വര്‍ഷത്തെ വില്‍പ്പനയെ അപേക്ഷിച്ച് 11 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷം ഫെബ്രുവരിയില്‍ 3.35 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ 3.94 ലക്ഷം വാഹനങ്ങള്‍ വിറ്റിരുന്നു. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്.യു.വി) വില്‍പ്പനയിലെ വര്‍ധനയും മെച്ചപ്പെട്ട വിതരണ സാഹചര്യവുമാണ് നിലവിലെ വില്‍പ്പന വളര്‍ച്ചയുടെ പ്രധാന കാരണം. ഫെബ്രുവരിയില്‍ മാത്രം വില്‍പ്പനയില്‍Read More →

ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ന്യൂഡൽഹി: ഫെബ്രുവരിയില്‍ രാജ്യത്ത് പിരിച്ചെടുത്ത മൊത്തം ജി.എസ്.ടി 1.68 ലക്ഷം കോടി രൂപ. 2023 ഫെബ്രുവരിയിലെ 1.49 ലക്ഷം കോടി രൂപയേക്കാള്‍ 12.5 ശതമാനം അധികം. ഇക്കഴിഞ്ഞ ജനുവരിയിലെ 1.72 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഫെബ്രുവരിയിലെ സമാഹരണത്തില്‍ 2.2 ശതമാനം കുറവുണ്ട്. ഇതുപക്ഷേ, ഫെബ്രുവരിയില്‍ 29 ദിവസം മാത്രം ഉണ്ടായിരുന്നതുകൊണ്ട് വന്ന കുറവായാണ് കണക്കാക്കുന്നത്. കഴിഞ്ഞമാസം പിരിച്ചെടുത്ത മൊത്തം ജി.എസ്.ടിയില്‍ 31,785 കോടി രൂപ കേന്ദ്ര ജി.എസ്.ടിയാണ് (CGST).Read More →

ഗിഫ്റ്റ് സിറ്റി പദ്ധതി സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കും

കൊച്ചി: കേരളത്തിലെ വ്യവസായ വളർച്ചയ്ക്ക് ഊർജം നൽകുമെന്നു കരുതുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ജൂണോടെ ഊർജിതമാകും. സ്ഥല വിലയായ 850 കോടി രൂപ ജൂലൈയോടെ വിതരണം ചെയ്യുമെന്നാണു പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വൈകാതെ പ്രാബല്യത്തിൽ വരുമെന്നതിനാൽ ഉടൻ നടപടികൾക്കു സാധ്യതയില്ല. കിഫ്ബി മുഖേന പണം നൽകുമെന്നു പ്രഖ്യാപിച്ചിട്ടു മാസങ്ങളായെങ്കിലും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണു നടപടികൾRead More →