വയനാട് മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു

ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടുപേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ചികിത്സ ഉറപ്പാക്കി. മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടുപേരെയാണ് കാത്ത് ലാബില്‍ ആന്‍ജിയോഗ്രാമിന് വിധേയരാക്കിയത്. അടുത്ത ഘട്ടത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാത്ത് ലാബില്‍ എക്കോ പരിശോധനകള്‍ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളില്‍Read More →

കേരളം ഇന്ന് 4866 കോടി കൂടി കടമെടുക്കുന്നു

ന്യൂഡല്ഹി: കേരളം ഇന്ന് (ചൊവ്വാഴ്ച) കടപ്പത്ര ലേലത്തിലൂടെ 4866 കോടി രൂപ കടമെടുക്കും. ഈ സാമ്പത്തിക വര്ഷത്തിലെ അവസാന കടമെടുപ്പ് ദിവസമാണ് ഇന്ന്. സുപ്രീം കോടതി വിധി അനുകൂലമായാലും ഈ സാമ്പത്തിക വര്ഷം അധിക കടമെടുക്കാന് കേരളത്തിന് സാധിച്ചേക്കില്ല. സാമ്പത്തിക വര്ഷത്തിലെ അവസാന കടമെടുപ്പ് ദിവസത്തില് 60,032.49 കോടി രൂപയാണ് സംസ്ഥാനങ്ങള് കടമെടുപ്പിലൂടെ സമാഹരിക്കുന്നത്. ഇന്ന് ഏറ്റവും കൂടുതല് കടമെടുക്കുന്നത് ഉത്തര്പ്രദേശ് സര്ക്കാര് ആണ്, 10,500 കോടി രൂപ. മഹരാഷ്ട്രRead More →

വയനാട് – കോഴിക്കോട് തുരങ്കപാത നിർമാണം മൂന്ന് മാസത്തിനകം ആരംഭിച്ചേക്കും

കോഴിക്കോട്: വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾ മൂന്ന് മാസത്തിനകം ആരംഭിച്ചേക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഇളവ് ലഭിച്ചാൽ മെയ്‌മാസത്തിൽ തന്നെ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് തിരുവമ്പാടി എംഎൽഎ ലിന്‍റോ തോമസ് പറഞ്ഞു. അടുത്ത മാസത്തോടെ ടെൻഡർ നടപടികൾ പൂർത്തിയാകും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ തെറ്റാണ്. നിലവിൽ 45 പേരാണ് സ്ഥലം വിട്ടുതരേണ്ടത്. ഇതിൽ 43 പേരും സ്ഥലം വിട്ടുതന്നു. 15 പേർക്ക് പണം കൈമാറുകയും ചെയ്‌തു. ജംപിഗ്Read More →

വേദാന്ത 6 ബില്യൺ ഡോളറിൻ്റെ നിക്ഷേപത്തിന്

മൈനിംഗ് കമ്പനിയായ വേദാന്ത ലിമിറ്റഡ്, അലുമിനിയം, സിങ്ക് മുതൽ ഇരുമ്പയിര്, സ്റ്റീൽ, ഓയിൽ, ഗ്യാസ് വരെ വ്യാപിച്ചുകിടക്കുന്ന ബിസിനസുകളിൽ 6 ബില്യൺ ഡോളർ നിക്ഷേപിക്കും. വാർഷിക ഇബിഐടിഡിഎയിലേക്ക് കുറഞ്ഞത് 2.5 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന് കമ്പനി നിക്ഷേപക യോഗത്തിൽ പറഞ്ഞു. 50-ലധികം സജീവമായ പ്രോജക്റ്റുകളുടെ പദ്ധതി നിലവിലുണ്ട്. ഇത് 6 ബില്യൺ ഡോളറിലധികം വരുമാന വർദ്ധന നേടി തരുമെന്നും മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽRead More →

തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

തൃശൂർ: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടുകൾ ഉടൻ ട്രഷറികളിലേക്ക് മാറ്റണമെന്ന് സർക്കാർ നിർദേശം. ഇതുസംബന്ധിച്ച് ധനവകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് സ്പെഷൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും ട്രഷറി സേവിങ്സ് അക്കൗണ്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ ഉടൻ അക്കൗണ്ട് ആരംഭിക്കണമെന്നും 2021 സെപ്റ്റംബറിലും 2022 സെപ്റ്റംബറിലും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇപ്പോഴും പലരും ട്രഷറി അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും വാണിജ്യ ബാങ്കുകളിൽ നിക്ഷേപിക്കുകയാണെന്നും ശ്രദ്ധയിൽപ്പെട്ടതിനെRead More →