ആര്‍സി ബുക്ക്, ലൈസൻസ് വിതരണം ഈയാഴ്ച്ച മുതല്‍

തിരുവനന്തപുരം: മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. ഈയാഴ്ച്ച മുതല്‍ ആര്‍സിബുക്ക്- ലൈസൻസ് വിതരണം നടക്കുമെന്നാണ് വിവരം. വിതരണത്തിനായി 25,000 രേഖകൾ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. അതേസമയം പോസ്റ്റൽ വഴിയുള്ള വിതരണത്തിൽ തീരുമാനം ഇനിയുമായിട്ടില്ല.Read More →

വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

ദില്ലി: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ തുടര്‍ച്ചയായ കുതിപ്പ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മാർച്ച് 15ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം നാലാമത്തെ ആഴ്ചയും ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. 642.292 ബില്യൺ ഡോളറാണ് നിലവില്‍ ഇന്ത്യയുടെ ശേഖരം. ഈ ആഴ്‌ചയിൽ, വിദേശനാണ്യ ശേഖരം 6.396 ബില്യൺ ഡോളർ ഉയർന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ടുമുമ്പത്തെ ആഴ്ചയില്‍Read More →

200 ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടാൻ ബൈജൂസ്

ബെംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എജ്യൂടെക് കമ്പനിയായ ബൈജൂസ്, 200 ഓളം ഓഫ്‌ലൈൻ ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ ചെലവ് ചുരുക്കൽ നീക്കത്തിൻ്റെ ഭാഗമായാണ് നീക്കം. രാജ്യത്തുടനീളമുള്ള 300 സെൻ്ററുകളിൽ പകുതിയിൽ അധികം അടച്ചുപൂട്ടും. അടുത്ത മാസം മുതൽ ട്യൂഷൻ സെൻ്ററുകൾ അടയ്ക്കാനാണ് ബൈജൂസ് പദ്ധതിയിടുന്നത്. കഴിഞ്ഞയാഴ്ച, ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടി. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു പിന്നാലെയാണ്Read More →

600 കോടിയുടെ സമാഹരണത്തിന് കർണാടക ബാങ്ക്

ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെൻ്റ് (ക്യുഐപി) 600 കോടി രൂപയുടെ സമാഹരണത്തിന് കർണാടക ബാങ്ക്. ഓഹരിയൊന്നിന് 231.45 രൂപയാണ് ക്യുഐപിയുടെ തറ വില. ഇഷ്യൂ വില ഓഹരികളുടെ മുൻ ദിവസത്തെ ക്ലോസിംഗിനേക്കാളും നേരിയ കിഴിവിലാണ്. ഈ സാമ്പത്തിക വർഷം 1,500 കോടി രൂപയുടെ മൂലധന സമാഹരണം പൂർത്തിയാക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണ് ക്യുഐപി. 2023 ഒക്‌ടോബറോടെ 800 കോടി രൂപയുടെ മൂലധന സമാഹരണത്തിൻ്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി മംഗളൂരുവിൽ നടന്ന ബാങ്കിൻ്റെRead More →

കടമെടുപ്പ് പരിധി: സുപ്രീംകോടതിയിൽ നടന്നത് കടുത്ത വാദപ്രതിവാദങ്ങൾ

ന്യൂഡൽഹി: ഏഴ് വർഷംമുമ്പ് സംസ്ഥാന സർക്കാർ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേദിവസം കേന്ദ്ര സർക്കാർ എത്തിയതിന് പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്ന് കേരളം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രീം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. കേസിൽRead More →