പ്രധാനമന്ത്രിയുടെ ഓസ്‌ട്രേലിയ സന്ദർശനം: ഊർജ, പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തി ഇരുരാജ്യങ്ങളും

ഊർജസുരക്ഷ, പ്രതിരോധം, സൈബർ സുരക്ഷ, നിർണായക സാങ്കേതികവിദ്യകളുടെ വിതരണ ശൃംഖലകൾ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ഓസ്‌ട്രേലിയയും. മെൽബണിൽ മൂന്നാമത് ഇന്ത്യ–ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയെത്തുടർന്നായിരുന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും  ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത പ്രതിരോധ-സുരക്ഷാ സഹകരണ പ്രഖ്യാപനത്തിലും ഒപ്പുവെച്ചതിലൂടെ പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ബന്ധം ഗണ്യമായി വികസിപ്പിച്ചു.  പ്രതിരോധം, സമുദ്രസുരക്ഷ, പ്രതിരോധ വ്യവസായം, നിർണായക സാങ്കേതികവിദ്യകൾ, പ്രാദേശിക സ്ഥിരതRead More →

വിപ്രോ ബ്രാഹ്മിൻസ് പുതിയ മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിലിറക്കി

കൊച്ചി: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ വിപ്രോ ബ്രാഹ്മിൻസ് ആറ് തരം മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. മില്ലറ്റുകളുടെ പോഷകഗുണങ്ങൾക്കൊപ്പം സ്വാദിഷ്ടമായ ഭക്ഷണാനുഭവം ഉറപ്പാക്കുന്നതിനായി വികസിപ്പിച്ചെടുത്ത പ്രത്യേക റോസ്റ്റിംഗ് പ്രക്രിയയാണ് ഉത്പന്നങ്ങളുടെ പ്രത്യേകത. ഫോക്സ്‌ടെയിൽ, ലിറ്റിൽ, ബ്രൗൺടോപ്പ്, ബാർൺയാർഡ്, കോഡോ, പ്രോസോ എന്നീ ആറ് ഇനം മില്ലറ്റുകളാണ് പുതിയ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്ലൂട്ടൻ രഹിതവും നാരുകളും പ്രോട്ടീനും അടങ്ങിയ ഇവ ബിരിയാണി, അപ്പം, പായസംRead More →

യുഎസ് കമ്പനി ഓർഗാനൺ ഏറ്റെടുക്കാൻ സൺ ഫാർമ; ഡീൽ 11.75 ബില്യൺ ഡോളറിന്റേത്

സമീപകാലത്ത് കോർപ്പറേറ്റ് ഇന്ത്യ കണ്ട ഏറ്റവും വലിയ ആഗോള ഏറ്റെടുക്കലുകളിൽ ഒന്ന് പൂർത്തിയാക്കാനുള്ള നടപടികളുമായി ഇന്ത്യൻ ഫാർമ ഭീമൻ സൺ ഫാർമ. അമേരിക്ക ആസ്ഥാനമായ ഓർഗാനൺ & കോ കമ്പനിയെയാണ് സൺ ഫാർമ 11.75 ബില്യൺ ഡോളറിന് ഏറ്റെടുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമെ മറ്റ് 10 ആഗോള ബാങ്കുകൾ കൂടി ചേർന്നാണ് ഏറ്റെടുക്കലിന് ധനസഹായം നൽകുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഏറ്റെടുക്കൽ സംബന്ധിച്ച് സൺ ഫാർമRead More →

2030-ൽ ടാറ്റ പവർ ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടി രൂപ വരുമാനം

2030-ഓടെ 1 ലക്ഷം കോടി രൂപ വരുമാനവും 10,000 കോടി രൂപ ലാഭവും ലക്ഷ്യമിട്ട് ടാറ്റാ പവർ. ഇതിന്റെ ഭാഗമായി പുതിയ 10 ജിഗാവാട്ട് പദ്ധതി ആരംഭിച്ച് കമ്പനി തങ്ങളുടെ സൗരോർജ്ജ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കും. സ്മോൾ മോഡുലാർ റിയാക്ടറുകൾ ഉപയോഗിച്ച് ആണവോർജ്ജ മേഖലയിലേക്ക് പ്രവേശിക്കാനും ടാറ്റാ പവർ തയ്യാറെടുക്കുന്നു. സ്വകാര്യവൽക്കരണം നിർദ്ദേശിക്കുന്ന സംസ്ഥാനങ്ങളിലേക്ക് തങ്ങളുടെ വിതരണ ശൃംഖല വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. നിലവിൽ 13.1 മില്യണിലധികം വിതരണ ഉപഭോക്താക്കൾക്ക്Read More →

രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞു; എൽപിജിയിൽ ഉണ്ടായത് ഗണ്യമായ കുറവ്

ജൂൺ മാസത്തിൽ ഇന്ത്യയിലെ ഇന്ധന ഉപഭോഗം ഏകദേശം 3.7% കുറഞ്ഞു. എൽപിജി ഉപഭോഗത്തിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പതിനാല് ശതമാനത്തിലധികം ഗണ്യമായ കുറവുണ്ടായി. ഗ്യാസോലിൻ (പെട്രോൾ) വില്പന മുൻ മാസത്തെ അപേക്ഷിച്ച് കുറവാണെങ്കിലും വാർഷികാടിസ്ഥാനത്തിൽ വളർച്ച രേഖപ്പെടുത്തി; അതേസമയം ഡീസൽ ഉപഭോഗം വാർഷികാടിസ്ഥാനത്തിൽ വർദ്ധിച്ചു. നാഫ്ത വില്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഇന്ധന ഓയിലിന്റെ ഉപയോഗവും കുറഞ്ഞു. ചില ഇന്ധന കയറ്റുമതികൾക്കുള്ള വിൻഡ്ഫോൾRead More →