ആപ്പിള്‍-ഓപ്പണ്‍ എഐ സൗഹൃദം തകരുന്നു; വമ്പന്‍ നിയമയുദ്ധത്തിലേക്ക്

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആപ്പിളും ഓപ്പണ്‍എഐയും തമ്മിലുള്ള സൗഹൃദം തകരുന്നു. ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ രഹസ്യങ്ങള്‍ ഓപ്പണ്‍എഐ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കാലിഫോര്‍ണിയ കോടതിയില്‍ ആപ്പിള്‍ കേസ് ഫയല്‍ ചെയ്തു. മുന്‍ ആപ്പിള്‍ ജീവനക്കാരെയും എക്‌സിക്യൂട്ടീവുകളെയും കൂട്ടുപിടിച്ച്, ആപ്പിളിന്റെ അത്യാധുനിക ഹാര്‍ഡ്വെയര്‍ ഡിസൈനുകള്‍ കൈക്കലാക്കാന്‍ ഓപ്പണ്‍എഐ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തിയെന്നാണ് പരാതി. പ്രത്യേകിച്ച്, ആപ്പിളിന്റെ മുന്‍ വൈസ് പ്രസിഡന്റും ഇപ്പോള്‍ ഓപ്പണ്‍എഐയുടെ ചീഫ് ഹാര്‍ഡ്വെയര്‍ ഓഫീസറുമായ ടാങ് ടാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.Read More →

ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ജൂലൈയില്‍ വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്

മുംബൈ: നാല് മാസത്തെ നീണ്ട വില്‍പനയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്. ജൂലൈ മാസത്തില്‍ മാത്രം 15,157 കോടി രൂപയിലധികം വിദേശ നിക്ഷേപമാണ് ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകിയെത്തിയത്. ആഭ്യന്തര സാമ്പത്തിക സൂചകങ്ങളിലെ കരുത്തും രൂപയുടെ സ്ഥിരതയും അന്താരാഷ്ട്ര തലത്തില്‍ മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങളുമാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ (എഫ് പി ഐ) വീണ്ടും ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായത്. മാര്‍ച്ചില്‍ തുടങ്ങിയ വന്‍ തോതിലുള്ള പിന്മാറ്റത്തിന് ശേഷമുള്ളRead More →

ടൂറിസം മേഖലയിൽ പുതിയ എഐ സംരംഭവുമായി ഐബിഎസ്; ‘നാവിക് ടെക്‌നോളജി’ 16 രാജ്യങ്ങളിൽ സേവനം ആരംഭിക്കും

തിരുവനന്തപുരം ∙ ടൂറിസം വ്യവസായത്തിൽ വിപ്ലവകരമായ എഐ സംരംഭവുമായി ഐബിഎസ് സോഫ്റ്റ്‌വെയർ. നാവിക് ടെക്നോളജി എന്ന പുതിയ എഐ കമ്പനി പൂർണമായും മാതൃസ്ഥാപനത്തിൽനിന്നു വേറിട്ടാകും പ്രവർത്തിക്കുക. എയർലൈൻ, ക്രൂസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് എന്നീ മേഖലയിൽ എഐ സാധ്യതകൾ കമ്പനി പരമാവധി പ്രയോജനപ്പെടുത്തും. കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാവിക് ടെക്നോളജിയുടെ ഉദ്ഘാടനം ജൂലൈ 23ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും.  ട്രാവൽ –  ടൂറിസം മേഖലയിൽ സോഫ്റ്റ്‌വെയർ സേവനവും കൺസൽറ്റൻസിയും നൽകുന്നRead More →

മഹേഷ് മുരളീധർ പൈ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടർ & സിഇഒ 

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായുള്ള മഹേഷ് മുരളീധർ പൈയുടെ നിയമനത്തിന് ആർബിഐയുടെ അംഗീകാരം. ജൂലൈ 16ന് ചേരുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിനുശേഷം ഓഹരി ഉടമകളുടെ അനുമതി തേടിയ ശേഷമാകും നിയമനം.  ഒക്ടോബർ 1ന് ചുമതലയേൽക്കുന്ന അദ്ദേഹത്തിന്റെ നിയമനം  മൂന്നുവർഷത്തേക്കായിരിക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് വ്യക്തമാക്കി. ബാങ്കിങ് രംഗത്ത് മൂന്നുപതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള മഹേഷ് മുരളീധർ പൈ നിലവിൽ കനറാ ബാങ്കിൽ ചീഫ് ജനറൽ മാനേജരാണ്. ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ്,Read More →

മലബാർ ഗ്രൂപ്പിന്റെ 51 കമ്പനികളെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ലയിപ്പിക്കാൻ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അനുമതി

മലബാർ ഗ്രൂപ്പിലെ 51 സംരംഭങ്ങളെ ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ് കമ്പനിയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലിമിറ്റഡുമായി ലയിപ്പിക്കുന്നതിന്  കോംപറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. ലയനത്തിനുള്ള സിസിഐ അനുമതി ജൂലൈ 7-നാണ് മലബാർ ഗ്രൂപ്പിന് ലഭിച്ചത്. ലയിപ്പിക്കപ്പെടുന്ന 51 കമ്പനികളിൽ ഭൂരിഭാഗവും ആഭരണങ്ങളുടെയും വിലയേറിയ ലോഹങ്ങളുടെയും നിർമ്മാണം, വ്യാപാരം, ചില്ലറ വിൽപ്പന, മൊത്തവ്യാപാരം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവയാണ്. ഗ്രൂപ്പിലെ വ്യത്യസ്ഥ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെല്ലാം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലിമിറ്റഡിന്റെ കീഴിൽ കേന്ദ്രീകരിക്കുന്നതിലൂടെ,Read More →