മുത്തൂറ്റ് മൈക്രോഫിന്നിന്റെ ലാഭത്തിൽ കുതിപ്പ്

കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്യുന്ന ആസ്തികൾ (എ. യു. എം) റെക്കാഡ് തുകയായ 12,193.50 കോടി രൂപയായി ഉയർന്നു. ഇക്കാലയളവിൽ കമ്പനിയുടെ ലാഭം 2.74 മടങ്ങ് വർദ്ധിച്ചു. മൊത്ത വരുമാനം മുൻവർഷത്തെ 1,446.34 കോടി രൂപയിൽ നിന്നും 58.02 ശതമാനം വർദ്ധിച്ച് 2,285.49 കോടി രൂപയായി. അറ്റ പലിശ വരുമാനം 55.66 ശതമാനം വർദ്ധിച്ച് 874.40 കോടി രൂപയിൽ നിന്നും 1,361.10 കോടിRead More →

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു 17 കോടി രൂപ ചെലവിൽ പ്രചാരണം

തിരുവനന്തപുരം: 19 ദിവസത്തെ വിദേശയാത്രയ്ക്ക് തിരിക്കും മുൻപ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തീരുമാനമെടുത്തത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു പ്രചാരണം നടത്താനുള്ള 8 ഫയലുകളിൽ. 17 കോടി രൂപ ഇതിനായി ചെലവിടും. ടൂറിസം ഡയറക്ടറുടെ ശുപാർശ കണക്കിലെടുത്താണ് ‘സമ്മർ ഹോളിഡേ ക്യാംപെയ്ൻ’ എന്ന പേരിൽ വിവിധ പ്രചാരണ പരിപാടികൾ‌ക്ക് ടൂറിസം വകുപ്പ് തുടക്കമിടുന്നത്. വേനൽക്കാല വിനോദയാത്ര ക്യാംപെയ്നിന്റെ ഭാഗമായി ഇംഗ്ലിഷ്, ഹിന്ദി, മറാഠി, ബംഗ്ല, ഗുജറാത്തിRead More →

ഫെഡെക്സിന്റെ പേരിൽ തട്ടിപ്പ് വിളികൾ വ്യാപകമെന്ന് പരാതി

കൊച്ചി: ലോക പ്രശസ്ത കൊറിയർ കമ്പനിയായ ഫെഡെക്സിൽ നിന്നാണെന്ന പേരിൽ തട്ടിപ്പ് ഫോൺ കോളുകൾ വ്യാപകം. ഇതു സംബന്ധിച്ച് ഫെഡെക്സ് മുന്നറിയിപ്പുമായി രംഗത്തെത്തി. സ്ത്രീശബ്ദമാണ്– നിങ്ങളുടെ പേരിൽ ചൈനയിൽ നിന്നു നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ട്, അതിനാൽ തടഞ്ഞുവച്ചിരിക്കുകയാണ്, കൂടുതൽ അറിയണമെങ്കിൽ 9 അമർത്തുക… എന്നിങ്ങനെയാണ് കോൾ തുടങ്ങുന്നത്. താൻ ചൈനയിൽ നിന്നു പാഴ്സൽ ബുക്ക് ചെയ്തിട്ടില്ലെന്ന് അറിയിച്ചാൽ സാരമില്ല, എങ്ങനെ പരിഹരിക്കാമെന്ന് ഞങ്ങൾ പറഞ്ഞു തരാം എന്ന് ആശ്വസിപ്പിക്കും. അടുത്തെങ്ങാനുംRead More →

സ്വർണവില വീണ്ടും 53,000 രൂപ കടന്നു

കൊച്ചി: വീണ്ടും 53,000 രൂപ കടന്ന് സ്വർണം. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 6,635 രൂപയിലും പവന് 240 രൂപ വര്‍ധിച്ച് 53,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,605 രൂപയിലും പവന് 52,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 50 രൂപയും പവന്Read More →

ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് വില ഉയർത്തി സൗദി

ആഗോള ക്രൂഡ് വില 100 ഡോളറിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നീങ്ങിയ സൗദിക്കേറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നയിരുന്നു അപ്രതീക്ഷിത വിലയിടിവ്. എണ്ണവില വീണ്ടും കൂപ്പുകുത്തിയതോടെ പുതിയ തന്ത്രം പയറ്റുകയാണ് എണ്ണ ഭീമൻ. ഏഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഗ്രേഡുകളുടെയും ഔദ്യോഗിക വിൽപന വില ഉയർത്തിയിരിക്കുകയാണ് സൗദി അരാംകോ. എണ്ണവിലയിടിവ് മൂലം ബാധിക്കപ്പെട്ട മാർജിനുകൾ ഒരുപിരിധി വരെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്. ഇതോടെ ജൂണിൽ ഡെലിവറിക്കുള്ള മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ വിലRead More →