ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രിയമേറുന്നു
കൊച്ചി: വൈദ്യുതി വാഹനങ്ങളേക്കാൾ ജനപ്രിയത നേടി ഹൈബ്രിഡ് മോഡിലുള്ള കാറുകൾ. ഹൈബ്രിഡ് ട്രാൻസ്മിഷനുള്ള കാറുകളും സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്കും(എസ്.യു.വി) മുൻപൊരിക്കലുമില്ലാത്ത വില്പന താത്പര്യമാണ് ദൃശ്യമാകുന്നതെന്ന് വാഹന ഡീലർമാർ പറയുന്നു. വൈദ്യുത വാഹനങ്ങളുടെ വില്പനയിലെ മന്ദഗതിയുടെ നേട്ടം ഹൈബ്രിഡ് കാറുകൾ നേടുകയാണെന്നും അവർ പറയുന്നു. ഹൈബ്രിഡ് മോഡിൽ മാരുതി സുസുക്കിയും ടോയോട്ട മോട്ടോഴ്സും നിരവധി പുതിയ വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചതാണ് വൈദ്യുതി വാഹനങ്ങളുടെ വില്പനയെ പ്രതികൂലമായി ബാധിച്ചത്. ജനുവരി മുതൽ മാർച്ച്Read More →





