നിഫ്റ്റി ഇലക്ട്രിക് വാഹന സൂചിക അവതരിപ്പിച്ച് എൻഎസ്ഇ
മുംബൈ: ഇലക്ട്രിക് വാഹന നിർമാണം, ഓട്ടോമൊബൈൽ രംഗത്തെ പുതിയ ടെക്നോളജികൾ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രകടനം വിലയിരുത്താൻ പുതിയ സൂചിക (ഇൻഡക്സ്) അവതരിപ്പിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ ഇൻഡസിസ്). നിഫ്റ്റി ഇവി& ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇൻഡക്സ് എന്ന പേരിൽ ഏപ്രിൽ 30ന് ആണ് സൂചിക നിലവിൽ വന്നത്. 2018 ഏപ്രിൽ രണ്ട് അടിസ്ഥാനമായ സൂചികയുടെ ബേസ് വാല്യൂ 1000 പോയിന്‍റ് ആണ്. നിലവിൽ 33 കമ്പനികളാണ് സൂചികയിലുള്ളത്.Read More →





