വെല്‍ത്ത് ടെക് പ്ലാറ്റ്‌ഫോമായ ഇടി മണി ഇനി 360 വണ്ണിന് സ്വന്തം; ഇടപാട് 366 കോടിയുടേത്

ബെംഗളൂരു: വെല്‍ത്ത് ടെക് പ്ലാറ്റ്‌ഫോമായ ഇടി മണിയെ (ET Money) 365.8 കോടി രൂപയ്ക്ക് വിറ്റഴിച്ച് ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ്. 360 വണ്‍ വെല്‍ത്ത് ആന്‍ഡ് അസറ്റ് മാനേജ്മെന്റ് (മുമ്പ് ഐഐഎഫ്എല്‍ വെല്‍ത്ത്) ആണ് പ്ലാറ്റ്‌ഫോമിനെ സ്വന്തമാക്കുന്നത്. ഓഹരി വിപണി ഫയലിംഗിലാണ് കമ്പനി തീരുമാനം വ്യക്തമാക്കിയത്. പണവും, ഓഹരികളും അടങ്ങുന്നതാണ് ഇടപാട് എന്നതാണ് ട്വിസ്റ്റ്. ഇടി മണി ഇടപാട് വഴി ടൈംസ് ഇന്റര്‍നെറ്റിന് 85.8 കോടി രൂപ ക്യാഷ് ആയിRead More →

ആപ്പിളിനെ തകർക്കാൻ സാംസങ്ങുമായി കൈകോർക്കാൻ ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: ഓപ്പൺ എഐ പ്ലാറ്റ്‌ഫോം ആയ ചാറ്റ്ജിപിടിയുമായി സഹകരിക്കാനുള്ള ടെക് ഭീമൻ ആപ്പിളിന്റെ തീരുമാനം ടെക് ലോകം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ആപ്പിളിന്റെ ഭാവി ഉൽപ്പന്നങ്ങളിൽ മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫീച്ചറുകൾക്കുള്ള സാധ്യതയാണ് തുറക്കപ്പെടുന്നത്. വാർത്തകൾ പുറത്തുവന്നതോടെ ഓഹരി വിപണികളിലടക്കം ആപ്പിൾ ഓഹരികൾ പറക്കുകയാണ്. എന്നാൽ യുഎസ് വ്യവസായ പ്രിയനായ സാക്ഷാൽ ഇലോൺ മസ്‌ക് ആപ്പിളിന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്നു പ്രതികരണങ്ങളിൽ നിന്നു വ്യക്തമാണ്. ആപ്പിൾ- ഓപ്പൺ എഐ സഹകരണത്തിൽRead More →

കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും കടുത്ത വെല്ലുവിളിയായി ഭക്ഷ്യ വിലക്കയറ്റം

കൊച്ചി: ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന ചെലവിലെ വർദ്ധനയും രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാക്കുന്നു. ചൂട് കത്തിക്കയറിയതോടെ പച്ചക്കറികളുടെയും പയർ വർഗങ്ങളുടെയും വില മാനം മുട്ടെ ഉയരുന്നതാണ് കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം മത്സ്യം, മാംസം, പാലുത്പന്നങ്ങൾ, അരി, ഉള്ളി എന്നിവയുടെ വിലയും നിയന്ത്രണമില്ലാതെ ഉയരുകയാണ്. രാജ്യത്തെ മൊത്തം ഭക്ഷ്യ ഉത്പാദനത്തിൽ 60 ശതമാനം വിഹിതമുള്ള സവാള, കിഴങ്ങ്, തക്കാളി തുടങ്ങിയവയുടെ വിലയിൽ ജനുവരി മാസത്തിന്Read More →

ടി.വി അവതാരകൻ പ്രദീപ് പാണ്ഡ്യക്ക് അഞ്ച് വർഷത്തെ സെബി വിലക്ക്; 2.6 കോടി പിഴ

ന്യൂഡൽഹി: ടി.വി അവതാരകൻ പ്രദീപ് പാണ്ഡ്യയെ അഞ്ച് വർഷത്തേക്ക് ഓഹരി വിപണിയിൽ നിന്നും വിലക്കി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. 2.6 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഓഹരി വിപണിയിലെ ​കൃത്രിമവുമായി ബന്ധപ്പെട്ടാണ് നടപടി. പാണ്ഡ്യക്ക് പുറമേ അൽപേഷ് ഫുരിയ, മനീഷ് ഫൂരിയ, അൽപ ഫൂരിയ, അൽപേഷ് വസാൻജി ഫുരിയ, മനീഷ് വി ഫുരിയ, മഹാൻ ഇൻവെസ്റ്റ്മെന്റ്, തോഷി ട്രേഡ് എന്നിവർക്കാണ് വിലക്ക്. സി.എൻ.ബി.സി ആവാസിൽ 2021 ആഗസ്റ്റ്Read More →

എസ്‌ഐപി തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി ്നടത്തുന്ന നിക്ഷേപം തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി രൂപയ്‌ക്ക്‌ മുകളിലെത്തി. മെയ്‌ മാസത്തില്‍ 20,904.37 കോടി രൂപയാണ്‌ എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്‌. ഏപ്രിലില്‍ ഇത്‌ 20,371.47 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ എസ്‌ഐപി നിക്ഷേപം 14,749 കോടി രൂപയായിരുന്നു. മ്യൂച്വല്‍ ഫണ്ട്‌ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണവും റെക്കോഡിലെത്തി. മെയ്‌ 31ലെ കണക്ക്‌ പ്രകാരം 8.75 ലക്ഷംRead More →