“ഇന്ത്യൻ 2” ചിത്രത്തിന് റിലീസിനുമുന്നേ റെക്കോർഡുകൾ

ഉലകനായകൻ കമല്‍ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ജൂലൈ 12നാണ്. ഭാരതീയുഡു 2 എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുക. വൻ തുകയ്‍ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപോർട്ടുകൾ.തെലുങ്കില്‍ മൊഴിമാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഭാരതീയുഡു 2വിന് ലഭിച്ചിരിക്കുന്നത് 24 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ നിന്ന് മൊഴിമാറ്റി വരുന്ന ചിത്രങ്ങളില്‍ തെലുങ്കില്‍ ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്Read More →

എച്ച്ഐവി തടയാനുള്ള മരുന്ന് വിജയത്തിലേക്ക്

വർഷത്തിൽ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയിൽ നിന്ന് യുവതികൾക്ക് പൂർണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം. ദക്ഷിണാഫ്രിക്കയിലും യുഗാണ്ഡയിലുമാണ് ലെനാകപവിർ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. എച്ച്.ഐ.വി. അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്.നിലവിൽ രണ്ടുതരം ഗുളികകൾ ലോകത്തെമ്പാടും ഇത്തരത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാൽ, ചർമത്തിനടിയിൽ കുത്തിവെക്കുന്ന ലെനാകപവിർ ഈ ഗുളികളെക്കാൾ മികച്ച ഫലം നല്കുമെന്ന് 5000 സ്ത്രീകളിൽ നടത്തിയRead More →

യുഎഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായി റാം ബുക്‌സാനി അന്തരിച്ചു

ദുബായ്: യു.എ.ഇയിലെ മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്സാനി (83) ദുബായിൽ അന്തരിച്ചു. ഐ.ടി.എൽ. കോസ്മോസ് ഗ്രൂപ്പിന്റെ ചെയർമാനാണ്. ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 1959-ലാണ് റാം ബുക്സാനി ദുബായിൽ എത്തുന്നത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്ത് പ്രവാസികൾക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും മുൻനിരയിൽ പ്രവർത്തിച്ചു. ദുബായിലെ ഇന്ത്യൻ വ്യവസായികളുടെRead More →

ആയുഷ്മാൻ ഭാരത് ഇൻഷുറൻസ്: പരിരക്ഷ ബജറ്റിൽ 10 ലക്ഷം രൂപയാക്കിയേക്കും

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഇൻഷുറൻസ് പരിരക്ഷ പ്രതിവർഷം 10 ലക്ഷം രൂപയായി ഉയർത്തുന്നത് കേന്ദ്രത്തിന്റെ പരിഗണയിൽ. 70 വയസ്സ്‌ കഴിഞ്ഞവരെ സൗജന്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള തീരുമാനത്തിനൊപ്പമാണ് പുതിയ പരിഷ്കാരവും പരിഗണിക്കുന്നത്. പരിരക്ഷാത്തുക നിലവിലെ അഞ്ചുലക്ഷം രൂപയിൽനിന്ന് ഇരട്ടിയാക്കുകയാണെങ്കിൽ ദേശീയ ആരോഗ്യ അതോറിറ്റിയുടെ കണക്കുപ്രകാരം പ്രതിവർഷം 12,076 കോടി രൂപയുടെ അധികച്ചെലവ് കേന്ദ്രത്തിനുണ്ടാകും. ജൂലായ് 23-ലെ കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച നിർദേശമുണ്ടാകുമെന്നാണ് സൂചന. നിതി ആയോഗിന്റെ 2021 ഒക്ടോബറിലെ റിപ്പോർട്ട്Read More →

വാഹന ഉല്‍പ്പാദനത്തിന്റെ 35% റെയില്‍ വഴി അയക്കാന്‍ മാരുതി സുസുക്കി

അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ ഫാക്ടറികളിലുടനീളം ഉല്‍പ്പാദിപ്പിക്കുന്ന വാഹനങ്ങളുടെ 35 ശതമാനവും എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗപ്പെടുത്താന്‍ മാരുതി സുസുക്കി ഇന്ത്യ. 2014-15 ലെ 5 ശതമാനത്തില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ വഴിയുള്ള വാഹന വിതരണത്തിന്റെ വിഹിതം 21.5 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ റെയില്‍വേ വഴിയുള്ള വാഹന നീക്കം 2014-15ല്‍ 65,700 യൂണിറ്റുകളില്‍ നിന്ന് 2023-24ല്‍ 4,47,750 യൂണിറ്റുകളായി ഉയര്‍ന്നു.Read More →