രാജ്യത്തെ എഐ സിരാകേന്ദ്രമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി

ദ്വിദിന രാജ്യാന്തര ജെന്‍ എഐ കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കം കൊച്ചി: ഐടിയുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഹബ്ബ് എന്ന നിലയില്‍ എല്ലാ മേഖലകളിലും എഐ സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് ജെന്‍ എഐയുടെ രാജ്യത്തെ സിരാകേന്ദ്രമായി മാറാന്‍ കേരളത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സി(എഐ)ന്‍റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്‍റെ സ്വാധീനവും ചര്‍ച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് ലുലുRead More →

മടക്കിവയ്ക്കാനാകുന്ന Galaxy Z Fold6,  Z Flip6 എന്നീ ഫോണുകള്‍ പുറത്തിറക്കി സാംസങ്

ഗ്യാലക്സി AI ഇനി പുത്തന്‍ ഉയരങ്ങളില്‍ കൊച്ചി, ജൂലൈ 11, 2024:   AI യുടെ അതിനൂതന സാധ്യതകളുമായി ഗ്യാലക്സി ബഡ്സ് 3, ബഡ്സ് 3 പ്രോ എന്നിവയ്ക്കൊപ്പം Galaxy Z Fold6,  Galaxy Z Flip6 എന്നിവ പാരീസില്‍ പുറത്തിറക്കി സാംസങ്.സാംസങിന്റെ നീണ്ടകാലത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ മേഖലയില്‍ കരുത്താര്‍ന്ന മുന്നേറ്റം നടത്തുന്നതിന് തങ്ങളെ സജ്ജമാക്കിയതായി സാംസങ് ഇലക്ട്രോണിക്സ് മൊബൈല്‍ എക്സ്പീരിയന്‍സ് ബിസിനസ് പ്രസിഡന്റും മേധാവിയുമായ ടി എം റോഹ് പറഞ്ഞു.Read More →

ചെങ്കടൽ പ്രതിസന്ധി: കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതി മേഖല ആശങ്കയുടെ നടുക്കടലിൽ

കൊച്ചി: ചെങ്കടൽ പ്രതിസന്ധി തുടരുന്നതു കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതി മേഖലയെ തള്ളിയിടുന്നത് ആശങ്കയുടെ നടുക്കടലിലേക്ക്. അയയ്ക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നത് ഏകദേശം 500 കണ്ടെയ്നറുകൾ. യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള ഷിപ്പിങ് നിരക്കുകളിൽ അഞ്ചിരട്ടി വരെയാണു വർധന. ഒഴിഞ്ഞ കണ്ടെയ്നറുകളുടെ ദൗർലഭ്യവും മെയിൻ ലൈൻ ഷിപ്പിങ് സർവീസുകളുടെ സമയക്രമം സംബന്ധിച്ച അനിശ്ചിതത്വവും സൃഷ്ടിക്കുന്നതു വൻ പ്രതിസന്ധിയാണ്. ക്രിസ്മസ് സീസൺ മുന്നിൽക്കണ്ടു യുഎസ് – യൂറോപ്യൻ വിപണികളിൽ സമുദ്രോൽപന്നങ്ങൾ യഥാസമയം എത്തിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണു കയറ്റുമതിക്കാർ.Read More →

ഗ്രാമീണ വിപണിയിലെ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹന വില്‍പ്പന അഞ്ച് വര്‍ഷത്തിനുള്ളില്‍ നാല് മടങ്ങ് വര്‍ധിച്ചു

2024 സാമ്പത്തിക വര്‍ഷത്തെ ടാറ്റ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 40 ശതമാനം സംഭാവന ഇതില്‍ നിന്നാണ്. കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ മേഖലകളിലെ വില്‍പ്പനയില്‍ മികച്ച പ്രകടനം നടത്തി. മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 40 ശതമാനവും ഇതില്‍ നിന്നുള്ള സംഭാവനയാണ്. ടാറ്റ മോട്ടോഴ്സിന്റെ പുതിയ ഫോര്‍ എവര്‍ ശ്രേണിയിലുള്ള കാറുകളുടെയും എസ്.യു.വികളുടെയും ജനപ്രീതി ഗ്രാമീണ ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചു. ഇതില്‍ 70Read More →

യുഎഇ യിൽ കുട്ടികളിലെ ആദ്യ ലിവിംഗ് ഡോണർ കരൾമാറ്റ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി; കരൾ നൽകിയത് അച്ഛൻ

• നാല് വയസുകാരി റസിയ ഖാനാണ് ചരിത്രമെഴുതിയ  ശസ്ത്രക്രിയക്ക് വിധേയയായത്  • ഇതേ അവസ്ഥയിൽ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ട പിതാവ് മകളുടെ ജീവൻ രക്ഷിക്കാൻ കരൾ  ദാതാവായി   • ഹൈദരാബാദിൽ നിന്ന് പതിനാല് വർഷങ്ങൾ മുൻപ് യുഎഇ യിൽ എത്തിയതാണ് റസിയയുടെ കുടുംബം  അബുദാബി: നാല് വയസുകാരി റസിയ ഖാന് അച്ഛൻ ഇമ്രാൻ ഖാൻ കരൾ പകുത്തു നൽകിയപ്പോൾ എഴുതിയത് ചരിത്രം. യുഎഇ യിൽ  കുട്ടികളിലെ ആദ്യ ലിവർ ട്രാൻസ്പ്ലാൻറ് സ്വീകർത്താവായ റസിയRead More →