ഇന്ത്യയിൽ കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ
October 4, 2024 0 By BizNewsമുംബൈ: ഇന്ത്യൻ വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആപ്പിൾ. ഇതിന്റെ ഭാഗമായി രാജ്യത്ത് പുതിയ 4 ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് ആപ്പിൾ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡൻ്റ് ഡി. ഒബ്രിയൻ പറഞ്ഞു. ആപ്പിളിന്റെ മികച്ച ഷോപ്പിങ് അനുഭവം കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. പുതിയ സ്റ്റോറുകളിൽ മൂന്നെണ്ണം ബെംഗളുരൂ, പുനെ, ഡൽഹി-എൻസിആർ മേഖലകളിലും നാലാമതു സ്റ്റോർ മുംബൈയിലും ആരംഭിക്കും.
അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 16 സീരീസ്, ഇന്ത്യയിൽ നിർമ്മിക്കുകയും പ്രാദേശിക വിപണനത്തിനൊപ്പം കയറ്റുമതി ചെയ്യുകയും ചെയ്യും. 2023ലാണ് ആപ്പിൾ ആദ്യമായി ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചത്. മുംബൈയിലും ഡൽഹിയിലെ സാകേതിലുമാണ് സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചത്.