2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ ന​ല്ലൊ​രു ശ​ത​മാ​ന​വും 2035ടെ ​ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​മാ​യ ഐ​കെ​ഐ​ജി​എ​ഐ മാ​നേ​ജ​ർ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം 2035ഓ​ടെ ഇ​ന്ത്യ​യു​ടെ മൊ​ത്തം വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 6 മു​ത​ൽ 8.7 ശ​ത​മാ​നം വ​രെ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കും. 2023ൽ ​ലോ​ക​ത്തെ കാ​ർ വി​ല്പ​ന​യു​ടെ 18 ശ​ത​മാ​ന​വും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു. ഇ​തി​ൽ പ​കു​തി​യി​ല​ധി​ക​വുംRead More →

ഇന്ത്യയിലെ ആദ്യ 300 CC ഫ്ലെക്സ് ഇന്ധന ബൈക്ക് ‘CB 300F ഫ്ലെക്സ് ഫ്യുവല്‍’ പുറത്തിറക്കി ഹോണ്ട

CB 300 F-ന്റെ ഫ്ലെക്സ് ഇന്ധന മോഡലായ ഫ്ലെക്സ് ഫ്യുവല്‍ പുറത്തിറക്കി ഹോണ്ട. 85ശതമാനം എഥനോള്‍ ബ്ലെൻഡഡ് ഇന്ധനം (E85) ഉപയോഗിക്കാൻ സാധിക്കുന്ന എൻജിനാണ് ഈ മോഡലിലുള്ളത്. ഈ വർഷം നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഫ്ലെക്സ് ടെക് പ്രദർശിപ്പിച്ചിരുന്നു. ഡിസൈനിന്റെ കാര്യത്തില്‍ നിലവില്‍ വിപണിയിലുള്ള CB 300 F-ന് സമാനമാണ് പുതിയ മോഡല്‍. വിലയിലും മാറ്റമില്ല. 1.70 ലക്ഷം രൂപയ്ക്ക് (എക്സ് ഷോറും, ഡല്‍ഹി) ഫ്ലെക്സ് മോഡല്‍ ലഭിക്കും.Read More →

ആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതി

ന്യൂ​ഡ​ൽ​ഹി: ​ആ​രോ​ഗ്യ, ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ങ്ങ​ളി​ലെ ജി.​എ​സ്.​ടി നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പ്ര​ത്യേ​ക മ​ന്ത്രി​ത​ല സ​മി​തി​യി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ച​തോ​ടെ ​ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​ലും മു​തി​ർ​ന്ന പൗ​​ര​ന്മാ​ർ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ലും ജി.​എ​സ്.​ടി നി​കു​തി നി​ര​ക്ക് മാ​റ്റി​യേ​ക്കും. അ​ഞ്ചു​ല​ക്ഷം വ​രെ​യു​ള്ള ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സി​ലും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ലും ജി.​എ​സ്.​ടി ഒ​ഴി​വാ​ക്കു​ന്ന​തു​മ​ട​ക്കം ശുപാ​ർ​ശ​ക​ൾ സ​മി​തി പരിഗണി​ച്ച​താ​യ​താ​ണ് വി​വ​രം. അ​ഞ്ച് ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​ക്ക് നി​ല​വി​ലു​ള്ള 18 ശ​ത​മാ​നം നി​ര​ക്ക്Read More →

റോക്കറ്റ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത് . ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58400 രൂപയാണ്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങളും, യുദ്ധങ്ങളും ആണ് സ്വർണ്ണവില വർദ്ധനയ്ക്ക് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്. അന്താരാഷ്ട്ര വില എല്ലാ പ്രവചനങ്ങളും കടന്നു മുന്നേറുകയാണ്. റെക്കോർഡ് വിലയിൽRead More →

ലുലു ഗ്രൂപ്പിന്റെ വമ്പൻ ഐപിഒ ഉടൻ; ലിസ്റ്റിങ്ങ് യുഎഇയിൽ

കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പ്രാഥമിക നടപടികൾക്ക് അടുത്തയാഴ്ച തുടക്കമായേക്കും. 170 കോടി ഡോളർ മുതൽ 180 കോടി ഡോളർ വരെ (ഏകദേശം 14,280 കോടി രൂപ മുതൽ 15,120 കോടി രൂപവരെ) സമാഹരിക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്ന് ഗൾഫ് മാധ്യമമായ സോയ റിപ്പോർട്ട് ചെയ്തു. കമ്പനിക്ക് ഏകദേശം 650 കോടി ഡോളർ മുതൽ 700Read More →