ഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കും
ന്യൂഡല്‍ഹി: എണ്ണക്കമ്പനികള്‍ വ്യോമയാന ഇന്ധന വിലവർധന പ്രഖ്യാപിച്ചതോടെ വിമാന യാത്രാ നിരക്കുകള്‍ വർധിക്കാൻ സാധ്യത. ഏവിയേഷൻ ടർബൈൻ ഫ്യുവലിന് (എടിഎഫ്) കിലോലിറ്ററിന് 1318 രൂപയാണ് വർധിച്ചത്. ഒരുമാസം മുമ്പാണ് എടിഎഫിന് 2941 രൂപയുടെ വർധനവുണ്ടായത്. പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ എടിഎഫ് ഒരു കിലോലിറ്ററിന് 91856.84 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 94551.63 രൂപയും മുംബൈയില്‍ 84861.02 രൂപയും ചെന്നൈയില്‍ 95231.49 രൂപയുമാണ് വില. പുതിയ നിരക്ക് നിലവില്‍ വന്നു. വിമാനയാത്രാ നിരക്കുകള്‍Read More →





