മാനേജീരിയല്‍ സ്റ്റാഫിന്റെ 10% വെട്ടിച്ചുരുക്കി ഗൂഗിള്‍

വാഷിങ്ടണ്‍: നിര്‍മിതബുദ്ധി മേഖലയില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ 10 ശതമാനം മാനേജീരിയല്‍ ജീവനക്കാരെ പുറത്താക്കാന്‍ തീരുമാനിച്ച് ടെക് കമ്പനിയായ ഗൂഗിള്‍. ഡയറക്ടര്‍മാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ ഘട്ടങ്ങളിലായി ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 12000ത്തിലേറെ പേരെ ഒഴിവാക്കി.Read More →

വിപണിക്ക് കറുത്തയാഴ്ച; നിക്ഷേപകർക്ക് നഷ്ടമായത് 17 ലക്ഷം കോടി

മുംബൈ: രണ്ട് വർഷത്തിനിടയിൽ ഒരാഴ്ച ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ച് ഇന്ത്യൻ ഓഹരി വിപണി. നിഫ്റ്റി കഴിഞ്ഞയാഴ്ച വൻ തിരിച്ചടിയാണ് അഭിമുഖീകരിച്ചത്. വായ്പ പലിശനിരക്കുകൾ കുറച്ചുള്ള ഫെഡറൽ റിസർവിന്റെ നടപടിയും 2025ലെ വായ്പനയം സംബന്ധിച്ച യു.എസ് കേന്ദ്രബാങ്ക് നൽകിയ സൂചനകളും ഓഹരി വിപണിയെ സ്വാധീനിച്ചു. എന്നാൽ, വരും ദിവസങ്ങളിൽ വിപണിയിൽ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയാഴ്ച ബോംബെ സൂചിക അഞ്ച് ശതമാനം ഇടിഞ്ഞു. 4000ത്തിലേറെ പോയിന്റിന്റെ നഷ്ടമാണ് സെൻസെക്സിൽ ഉണ്ടായത്. ദേശീയRead More →

‘ഭാരത് അരി’ വീണ്ടും എത്തുന്നു; ഇത്തവണ കിലോക്ക് 22 രൂപ മാത്രം

കോട്ടയം: നീണ്ട ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി. ഒപ്പം വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ഉയർന്ന അളവിൽ ഗോതമ്പും ലഭ്യമാക്കുന്നു. തുടക്കത്തിൽ തൃശ്ശൂർ, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചത്. വൻ വിലക്കുറവുണ്ട്. ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപയ്ക്ക് വിറ്റിരുന്ന അരി ഇപ്പോൾ 22 രൂപയ്ക്കാണ് വിൽക്കുന്നത്. മുന്പത്തെപ്പോലെ അഞ്ചുകിലോ, 10 കിലോ പായ്ക്കറ്റുകളായാണ് വിൽപ്പന. പുഴുക്കലരിയാണിത്. ഓരോ ജങ്ഷനിലും വണ്ടിയിൽ അരിയെത്തിച്ചാണ് വിൽക്കുന്നത്.Read More →

നിരക്ക് വർധിപ്പിച്ച് തപാൽ വകുപ്പ്; ഇനി കൂടുതലും ലഭിക്കുക പ്രീമിയം സേവനങ്ങൾ

കൊച്ചി: പോസ്റ്റ് ഓഫീസ് (തപാൽ വകുപ്പ്) വഴി ലഭിക്കുന്ന സേവനങ്ങളിൽ അടിമുടി മാറ്റം. ഇനി കൂടുതലും പ്രീമിയം സേവനങ്ങളായിരിക്കും ലഭിക്കുക. 2026-ഓടെ രാജ്യത്തെ മൊത്തം പാഴ്‌സലുകളിൽ 15 ശതമാനം പോസ്റ്റ് ഓഫീസ് വഴി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നിലവിൽ 2-4 ശതമാനം പാഴ്‌സലുകളാണ് പോസ്റ്റ് ഓഫീസ് കൈകാര്യം ചെയ്യുന്നത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പാഴ്‌സലുകളും സേവനങ്ങളും ഇനി ലഭിക്കില്ല. രജിസ്‌ട്രേഡ്, ബിസിനസ് പാഴ്‌സലുകളാണ്Read More →

ബ്രെസയെയും നെക്സോണിനെയും നേരിടാൻ കിയ സിറോസ് എത്തി

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള ഏറ്റവും പുതിയ സബ്-4 മീറ്റർ എസ്‌യുവിയായ കിയ സിറോസ് വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ഇന്ത്യയിലെ അഞ്ചാമത്തെ എസ്‌യുവി ആണിത്. ഈ കാറിൻ്റെ രൂപകൽപ്പന തികച്ചും വ്യത്യസ്തവും പ്രീമിയവും ആണെന്നാണ് റിപ്പോർട്ടുകൾ. ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ തുടങ്ങിയ എസ്‌യുവികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ കാർ. സിറോസിന്‍റെ എല്ലാ വകഭേദങ്ങളും സവിശേഷതകളും പ്രധാന വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തി. എന്നാൽ നിലവിൽRead More →