തമിഴ്നാട്ടില്‍ ₹17,000 കോടിയുടെ ഫാക്ടറിയുമായി വിന്‍ഫാസ്റ്റ്

ചെന്നൈ: ആഗോളവിപണിയില്‍ ടെസ്‌ല മോട്ടോര്‍സിന്റെ മുഖ്യ എതിരാളിയും വിയറ്റ്‌നാമീസ് വാഹന നിര്‍മാണ കമ്പനിയുമായ വിന്‍ഫാസ്റ്റ് ഇന്ത്യയെ കയറ്റുമതി ഹബ്ബാക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യാനാണ് പദ്ധതി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ 2 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 17,000 കോടി രൂപ) ചെലവിട്ട് നിര്‍മിക്കുന്ന ഫാക്ടറി ഇക്കൊല്ലം പകുതിയോടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ 4,000 കോടി രൂപയാണ് കമ്പനി ഇവിടെ മുടക്കുന്നത്.Read More →

സ്വന്തം ക്രിപ്റ്റോ കോയിനുമായി ട്രംപും മെലാനിയ ട്രംപും

ന്യൂയോർക്ക്: ട്രംപിനു പിന്നാലെ സ്വന്തം ക്രിപ്റ്റോ കോയിൻ പുറത്തിറക്കി മെലാനിയയും. അമേരിക്കൻ പ്രസിഡന്‍റായി ഒൗദ്യോഗികമായി അധികാരത്തിലേറുന്നതിന് മുന്പ് വെള്ളിയാഴ്ച ഡോണൾഡ് ട്രംപ് തന്‍റെ പേരിലുള്ള ക്രിപ്റ്റോ കറൻസി പ്രഖ്യാപിച്ചിരുന്നു. ട്രംപ് മീം കോയിൻ എന്ന് പേരിട്ടിരിക്കുന്ന കോയിൻ ഒൗദ്യോഗികമായി ലോഞ്ച് ചെയ്തതിന് പിന്നാലെ 220 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഭാര്യ മെലാനിയ ട്രംപും മെലാനിയ എന്ന പേരിൽ മീം കോയിൻ പുറത്തിറക്കി. ഇരുവരുടെയും മീം കോയിനുകൾക്ക് വലിയRead More →

പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം

കാലിഫോര്‍ണിയ: പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം. ‘എഡിറ്റ്സ്’ എന്നാണ് ഇന്‍സ്റ്റയുടെ പുതിയ ആപ്പിന്റെ പേര്. ക്രിയേറ്റീവ് ടൂളുകള്‍ ലഭ്യമാവുന്ന സമ്പൂര്‍ണ സ്യൂട്ട് എന്നാണ് എഡിറ്റ്സ് ആപ്പിന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി നല്‍കുന്ന വിശേഷണം. അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് നിരോധനം വരാനിടയുണ്ടായിരുന്ന സാഹചര്യം മുന്നില്‍ക്കണ്ടായിരുന്നു പുതിയ എഡിറ്റ്സ് ആപ്പ് ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചത്. അടുത്ത മാസം വരെ എഡിറ്റ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍Read More →

കേരളത്തിൽനിന്ന് ഉൾപ്പെടെ ഇൻഡിഗോ വിമാന സർവീസ് വിപുലപ്പെടുത്തും

കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് ഉള്‍പ്പെടെ ഇൻഡിഗോ വിമാന സർവീസ് ശൃംഖല വിപുലപ്പെടുത്തുമെന്ന് കമ്പനി സി.ഇ.ഒ. പീറ്റർ എല്‍ബേഴ്സ് പറഞ്ഞു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളില്‍നിന്ന് ഇൻഡിഗോയ്ക്ക് ഇപ്പോള്‍ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളുണ്ട്. അതിവേഗം വളരുന്ന വിമാനക്കമ്പനി എന്ന നിലയില്‍ സേവനം വിപുലപ്പെടുത്താൻ ഞങ്ങള്‍ നിർബന്ധിതരാണ്. ഇപ്പോള്‍ ശരാശരി 2,200-ലേറെ പ്രതിദിന ഫ്ലൈറ്റുകള്‍ ഞങ്ങള്‍ക്കുണ്ട്. അടുത്തമാസം അവസാനത്തോടെ പുതിയ പ്രോജക്ടുകള്‍ക്ക് അന്തിമരൂപമാവും.’ ഇൻഡിഗോയുടെ വിജയരഹസ്യമെന്താണ്?മിതമായ നിരക്കില്‍ മെച്ചപ്പെട്ട സേവനം യാത്രക്കാർക്ക് ലഭ്യമാക്കുകRead More →

ചന്ദ്രന്‍റെ ഉത്ഭവം ഭൂമിയിൽ നിന്നെന്ന് പുതിയ പഠനം

ഗോട്ടിംഗൻ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ എങ്ങനെയാണ് രൂപപ്പെട്ടതെന്ന സംശയം ഇന്നും ശാസ്ത്രലോകത്ത് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ചന്ദ്രന്‍റെ രൂപീകരണത്തെക്കുറിച്ചും ഭൂമിയിലെ ജല ഉത്ഭവത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങൾക്ക് ചൂടുപിടിക്കുകയാണ്. അടുത്തിടെ ഗോട്ടിംഗൻ സർവ്വകലാശാലയിലെയും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ സിസ്റ്റം റിസർച്ചിലെയും (എംപിഎസ്) ഗവേഷകർ നടത്തിയ പഠനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചന്ദ്രന്‍റെയും ഭൂമിയുടെയും സാമ്പിളുകള്‍ വിശകലനം നടത്തിയ ഇവര്‍ ഭൂമിയുടെ ആവരണ വസ്തുക്കളിൽ നിന്നാണ് ചന്ദ്രൻ രൂപപ്പെട്ടതെന്ന് വാദിക്കുന്നു. പ്രോട്ടോപ്ലാനറ്റ്Read More →