ഫെബ്രുവരി 1 മുതൽ ചൈനയുടെമേൽ 10% ഇറക്കുമതി തീരുവ ചുമത്താൻ ട്രംപ്

ന്യൂയോർക്ക്: അധികാരത്തിലെത്തിയാലുടൻ ചൈനയുടെമേല്‍ ഉയർന്ന ഇറക്കുമതിത്തീരുവ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പിലാക്കാൻ ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി 1 മുതല്‍ ചൈനയ്ക്ക് 10 ശതമാനം തീരുവ ചുമത്താനാണ് നീക്കം. മെക്സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെൻ്റനില്‍ അയയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ചൈനയുടെ മോശം പെരുമാറ്റമാണ് ഉയർന്ന തീരുവ ചുമത്താൻ കാരണമെന്നും നീതി ലഭിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. അതിതീവ്രമായ വേദനയനുഭവിക്കുന്ന കാൻസർ രോഗികള്‍ക്ക് ആശ്വാസത്തിന് വേണ്ടി നല്‍കുന്ന മരുന്നാണ് ഫെന്റനില്‍.Read More →

സ്‌പേസ് ഡോക്കിങ് പരീക്ഷണം ആവർത്തിക്കുമെന്ന് ഐഎസ്ആർഒ

ബെംഗളൂരു: സ്പേഡെക്സ് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് പ്രക്രിയ വീണ്ടും ആവർത്തിക്കാൻ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡോക്കിങ്ങിന്‍റെ കൃത്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും കൂട്ടിയോജിപ്പിക്കൽ പരീക്ഷണം നടത്താനുള്ള ഐ.എസ്.ആർ.ഒയുടെ നീക്കം. സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്‍റിന് (സ്പേഡെക്സ്) മേൽനോട്ടം വഹിക്കുന്ന യു.ആർ റാവു സാറ്റലൈറ്റ് സെന്‍റർ ഡയറക്‌ടർ എം. ശങ്കരൻ ആണ് ഇക്കാര്യം അറിയിച്ചത്. ‘100 മീറ്ററിൽ കൂടാത്ത/കുറയാത്ത ദൂരത്തിൽ ഉപഗ്രഹങ്ങളെ വേർതിരിക്കാനാണ് ഐ.എസ്.ആർ.ഒ പദ്ധതി തയ്യാറാക്കുന്നത്. തുടർന്ന് വീണ്ടും ഉപഗ്രഹങ്ങളുടെ കൂട്ടിയോജിപ്പിക്കൽRead More →

2030-ഓടെ രാജ്യത്തെ വാഹനവിൽപ്പനയുടെ 35 % ഇ.വികളാകും; 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

2030ഓടെ രാജ്യത്തെ വാഹന വില്‍പ്പനയുടെ 35 ശതമാനവും ഇലക്‌ട്രിക് വാഹനങ്ങളായിരിക്കുമെന്ന് വിലയിരുത്തല്‍. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഇക്കാര്യം പറഞ്ഞത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇ.വി. വില്‍പ്പന ഒരു കോടി യൂണിറ്റുകളായി ഉയരുമെന്നും 50 ലക്ഷം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (എസ്.ഐ.എ.എം) സംഘടിപ്പിച്ച ഇന്റർനാഷണല്‍ കോണ്‍ഫറൻസ് ഓണ്‍ സസ്റ്റൈനബിള്‍ സർക്കുലേറ്ററിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ‘2030-ഓടെ രാജ്യത്തെ ആകെRead More →

സലൂൺ സംരഭങ്ങൾക്ക് കേരളം മികച്ച ഇടം, പത്തോളം അക്കാദമികൾ സ്ഥാപിക്കാനൊരുങ്ങി പ്രശസ്ത കേശാലങ്കാര വിദഗ്ധനും സലൂൺ സംരഭകനുമായ ജാവേദ് ഹബീബ്

കൊച്ചി: തലമുടിയും, മുഖവുമൊക്കെ മനോഹരമാക്കി അണിയിച്ചൊരുക്കുക ഒരു കല മാത്രമല്ല മറിച്ചു വിശാലവും വിശദവുമായ ഒരു ശാസ്ത്രം കൂടിയാണെന്ന് പ്രശസ്ത കേശാലങ്കാര വിദഗ്ധനും സലൂൺ സംരഭകനുമായ ജാവേദ് ഹബീബ് അഭിപ്രായപ്പെട്ടു. കേരളത്തിൽ നിന്ന് ആരംഭിച്ചു രാജ്യമൊട്ടാകെ വളർന്നുകൊണ്ടിരിക്കുന്ന ക്ലാമി ന്യൂയോർക്ക് എന്ന കോസ്മെറ്റിക് സംരംഭം കൊച്ചിയിൽ സംഘടിപ്പിച്ച ഹെയർ സ്പെഷ്യലിസ്റ്റുകളുടെ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്നായി വസ്ത്രം ധരിക്കുകയും ഒരുങ്ങുകയും ചെയ്യുന്നവരാണ് മലയാളികൾ. അത് കൊണ്ട് തന്നെ സലൂണുകൾക്ക് വളരാൻRead More →

ഗോ ഫസ്റ്റ് എയർവേസിന്റെ ല്വികിഡേഷന് ഉത്തരവ്

ന്യൂഡല്‍ഹി: പ്രമുഖ ബജറ്റ് വിമാന കമ്പനിയായ ഗോ ഫസ്റ്റ് എയർവേസിന്റെ ല്വികിഡേഷന് ദേശീയ കമ്പനി ലാ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 6521 കോടി രൂപയുടെ വായ്‌പാ കുടിശിക ഈടാക്കാൻ വായ്‌പക്കാരുടെ കൂട്ടായ്‌മയായ കമ്മിറ്റി ഒഫ് ക്രെഡിറ്രേഴ്സാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയാണ് പരാതിക്കാർ. ലിക്വിഡേറ്ര് ചെയ്യണമെന്ന ആവശ്യം ജുഡീഷ്യല്‍ മെമ്പർ മഹേന്ദ്ര ഖണ്ഡെല്‍വാല്‍, ടെക്‌നിക്കല്‍ മെമ്പർ ഡോ. സഞ്ജീവ് രഞ്ജൻ എന്നിവരടങ്ങിയ ട്രൈബ്യൂണല്‍ ബെഞ്ച് അംഗീകരിച്ചു. കടംRead More →