കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ 100% നിര്‍മാണചെലവ് റെയിൽവേ വഹിക്കും
ചെന്നൈ: കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയില്‍വേ തീരുമാനിച്ചു. മുൻപ് നിശ്ചയിച്ചപ്രകാരം ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാനസർക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടിയെന്ന് ദക്ഷിണറെയില്‍വേ പറയുന്നു. കേരളത്തിലെ തിരക്കേറിയ 126 റെയില്‍വേ ക്രോസിങ്ങുകളില്‍ മേല്‍പ്പാലനിർമാണത്തിന് നേരത്തേ അനുമതിയായതാണ്. സംസ്ഥാനസർക്കാരും റെയില്‍വേയും നിർമാണച്ചെലവ് തുല്യമായി പങ്കിടുകയെന്നതാണ് സാധാരണ രീതി. മേല്‍പ്പാലം നിർമിക്കാൻവേണ്ട സ്ഥലം എടുത്തു നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനാണ്. കെആർഡിസിഎല്‍ അഥവാ കെ-റെയിലിനായിരുന്നു ഇവയുടെ നിർമാണച്ചുമതല. എന്നാല്‍,Read More →





