1,200-ലധികം ഇലക്ട്രിക് ബസുകളുടെ ഓർഡർ നേടി ഗ്രീൻസെൽ മൊബിലിറ്റി

ഇന്ത്യ: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് മാസ് മൊബിലിറ്റി കമ്പനിയായ ഗ്രീൻസെൽ മൊബിലിറ്റി കോൺവെർജെൻസ് എനർജി സർവീസസ് ലിമിറ്റഡിൽ (സിഇഎസ്എൽ) നിന്നും 1,200-ലധികം ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുന്നതിനും വിന്യസിക്കുന്നതിനുമുള്ള ഓർഡർ നേടി. പിഎം ഇ-ബസ് സേവാ പദ്ധതിക്ക് കീഴിലാണ് ഈ ഓർഡർ. രാജ്യവ്യാപകമായി 10,000 ഇ-ബസുകൾ വിന്യസിക്കാനും പൊതുഗതാഗതം വൈദ്യുതീകരിക്കുകയും ചെയ്യുക എന്ന ദൗത്യത്തെ പിന്തുണയ്ക്കാനുമുള്ള കേന്ദ്ര സർക്കാരിൻ്റെ സംരംഭത്തിൻ്റെ ഭാഗമാണ് പിഎം ഇ-ബസ് സേവാ പദ്ധതി. 2024-25 സാമ്പത്തികRead More →

എസ്ബിഐ കാർഡിന് അപ്പോളോ ഹെൽത്ത് കോയുമായി പങ്കാളിത്തം

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് ദാതാവായ എസ്ബിഐ കാർഡും അപ്പോളോ ഹെൽത്ത്കോയും ആരോഗ്യ-ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡായ അപ്പോളോ എസ്ബിഐ സെലക്ട് കാർഡ് പുറത്തിറക്കി. റീട്ടെയിൽ ഫാർമസി നെറ്റ്‌വർക്കായ അപ്പോളോ ഫാർമസിയുടെയും ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമായ അപ്പോളോ 24/7-ൻ്റെയും ഉടമകളാണ് അപ്പോളോ ഹെൽത്കോ. ആരോഗ്യത്തെ കുറിച്ച് ശ്രദ്ധാലുക്കളായ ഇന്നത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ഈ പ്രീമിയം ക്രെഡിറ്റ് കാർഡ്Read More →

ജെഎം ഫിനാന്‍ഷ്യലിന് നാലാം പാദത്തില്‍ 134.6 കോടി രൂപയുടെ അറ്റാദായം

കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യലിന് 2025 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 134.6 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 27.5 കോടി രൂപയേക്കാള്‍ അഞ്ചിരട്ടിയോളം അധികമാണിത്. ഓഹരി ഒന്നിന് 2.7 രൂപ വീതം ലാഭ വിഹിതമായി നല്‍കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു. ഈ വര്‍ഷം പലിശയിലൂടെയുള്ള കമ്പനിയുടെ മൊത്ത വരുമാനം 23 ശതമാനം വളര്‍ന്ന് 250 കോടിRead More →

റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന് 247 കോടി രൂപയുടെ ലാഭം

കൊച്ചി: റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 ശതമാനം വര്‍ധനവോടെ നികുതിക്ക് മുമ്പുള്ള ലാഭം 247 കോടി രൂപ കൈവരിച്ചു. എല്ലാ മേഖലകളിലും ശക്തമായ പ്രകടനം കാഴ്ചവെച്ചു കൊണ്ടാണ് കമ്പനിയുടെ ഈ മുന്നേറ്റം. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 38,725 കോടി രൂപയിലെത്തി. പുതിയ ബിസിനസ് പ്രീമിയം 1,245 കോടി രൂപയിലും ആകെ പ്രീമിയം 5,711 കോടി രൂപയിലുമാണ്Read More →

കൊച്ചി, കണ്ണൂർ അടക്കം വിമാനത്താവളങ്ങളിൽ പ്രവ‍ർത്തിക്കുന്ന സെലബി കമ്പനിയെ വിലക്കി

ദില്ലി: കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന തുർക്കിഷ് കമ്പനിക്കെതിരെ കേന്ദ്ര സർക്കാരിൻ്റെ കടുത്ത നടപടി. തുർക്കി ആസ്ഥാനമായുള്ള സെലെബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്ന ഈ കമ്പനിയെ വിലക്കി. കേന്ദ്രവ്യോമയാനമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കമ്പനിയുടെ ഗ്രൗണ്ട് ഹാൻഡ്‍ലിംഗിനുള്ള സുരക്ഷാ ക്ലിയറൻസ് റദ്ദാക്കി. കേരളത്തിൽ കൊച്ചി, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് ഇവരാണ് കൈകാര്യം ചെയ്യുന്നത്. ദില്ലി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലുംRead More →