ഇന്ത്യയുടെ വാഹന കയറ്റുമതിയില്‍ 22 ശതമാനത്തിന്റെ വര്‍ധന
ന്യൂഡല്‍ഹി: ഇന്ത്യയുടെ വാഹന കയറ്റുമതി 2026 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ 22 ശതമാനം വളര്‍ച്ച കൈവരിച്ചു. വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്വേഴ്‌സാണ് (സിയാം) കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞപാദത്തില്‍ 14,57,461 വാഹനങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. യാത്ര വാഹനങ്ങളുടെ വിഭാഗത്തില്‍ എക്കാലത്തേയും ഉയര്‍ന്ന കയറ്റുമതി ദൃശ്യമായി. മൊത്തം 2,04,330 യൂണിറ്റുകള്‍. മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശക്തമായ ഡിമാന്റും ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയRead More →


