ഡോളറിനെതിരെ മൂല്യമുയര്‍ത്തി രൂപ
മുംബൈ: ഡോളറിനെതിരെ 3 പൈസ നേട്ടത്തില്‍ 87.69 നിരക്കില്‍ ഇന്ത്യന്‍ രൂപ ക്ലോസ് ചെയ്തു. ദുര്‍ബലമായ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ ഇന്‍ഡെക്‌സ് ഇടിഞ്ഞതും രൂപയ്ക്ക് കരുത്തേകി. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോ നിരക്ക് നിലനിര്‍ത്തിയതും തുണയായി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 87.69 നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 87.67-87.77 നിരക്കിലേയ്ക്ക് മെച്ചപ്പെട്ടെങ്കിലും 87.69 നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചു. ബുധനാഴ്ച രൂപ ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയായRead More →
