കൊല്‍ക്കത്ത: ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തേയിലയുടെ വില ഓഗസ്റ്റില്‍ 50 ശതമാനം ഇടിഞ്ഞു. കയറ്റുമതിയിലെ അനിശ്ചിതാവസ്ഥയും ഇറക്കുമതി വര്‍ദ്ധിച്ചതുമാണ് കാരണം. നിലവില്‍ കിലോയ്ക്ക് 14 രൂപയാണ് വില. ഏപ്രില്‍-മെയ് മാസങ്ങളില്‍ 22 രൂപയായിരുന്ന സ്ഥാനത്താണിത്. വിലയിടിവ് ചെറുകിട കര്‍ഷകരെ ആശങ്കയിലാഴ്ത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1 മുതല്‍ 5 ഏക്കറില്‍ വരെ കൃഷി ചെയ്യുന്നവരാണ് ഇവര്‍. ഇന്ത്യയുടെ തേയില ഉത്പാദനത്തിന്റെ 54 ശതമാനവും ചെറുകിട കര്‍ഷകരുടെ സംഭാവനയാണ്. വില്‍പനവില വാര്‍ഷികാടിസ്ഥാനത്തില്‍ 10-15Read More →

തിരുവനന്തപുരം: ചരക്ക്-സേവന നികുതി(ജിഎസ്ടി) ഘടന മാറുമ്പോള്‍ ആഡംബര വസ്തുക്കള്‍ക്കും നികുതി കുറയുമെന്ന് സൂചന. ഇത് സംഭവിച്ചാല്‍ കേരളത്തിന് നികുതിവരുമാനം വൻതോതില്‍ കുറയും. ലോട്ടറിക്ക് 40 ശതമാനംവരെ നികുതി ഉയർന്നേക്കാമെന്നും സൂചനയുണ്ട്. ജിഎസ്ടിക്കു നിലവില്‍ നാല് നികുതി നിരക്കുകളുണ്ട്. അഞ്ച്, 12, 18, 28 എന്നിങ്ങനെ. ഇത് രണ്ടു നിരക്കുകളായി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ജിഎസ്ടി കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വിലകൂടിയ മൊബൈല്‍, മുന്തിയതരം ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്കൊക്കെ നികുതി കുറയാൻRead More →

തിരുവല്ല: സംസ്ഥാനത്തെ അതിദരിദ്രരില്‍ മക്കളുടെ വിദ്യാഭ്യാസത്തിന് വായ്പയെടുത്ത് കടക്കെണിയിലായത് നാലുശതമാനം പേർമാത്രം. വീടുപണിക്ക് വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടെ എണ്ണമാണ് കൂടുതല്‍; 25.4 ശതമാനം. ആശുപത്രി ചെലവുകള്‍ക്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവരാണ് തൊട്ടുപിന്നില്‍. 23.5 ശതമാനം വരുമിത്. മക്കളുടെ വിവാഹ ആവശ്യത്തിന് കടക്കെണിയില്‍പ്പെട്ട അതിദരിദ്രർ 6.8 ശതമാനം. സംസ്ഥാന വികേന്ദ്രീകൃത ആസൂത്രണസമിതിയുടെ പക്കലുള്ള, അതിദരിദ്രരുടെ കടബാധ്യതകള്‍ സംബന്ധിച്ചുള്ള കണക്കുകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ജില്ലാ ആസൂത്രണ സമിതിവഴിയാണ് വിവരശേഖരം നടത്തിയത്. സംസ്ഥാനത്തെ 12326Read More →

മഹാരാഷ്‌ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിക്രന്‍ എന്‍ജിനീയറിംഗ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 26ന്‌ തുടങ്ങും. ഓഗസ്റ്റ്‌ 29 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 92-97 രൂപയാണ്‌ ഇഷ്യു വില. സെപ്‌റ്റംബര്‍ മൂന്നിന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. വിക്രന്‍ എന്‍ജിനീയറിംഗ്‌ 772 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 721 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 51 കോടി രൂപയുടെ ഓഫര്‍ ഫോര്‍Read More →

ബെംഗളൂരുവിൽ ഓഫീസ് ലീസിനെടുത്ത് ആപ്പിൾ. 2.7 ലക്ഷം സ്‌ക്വയർഫീറ്റ് ഓഫീസ് സ്‌പേസാണ് ബെംഗളൂരുവിൽ ലീസിനെടുത്തത്. പത്തുവർഷത്തേക്കാണ് കരാർ ഉള്ളത്. തുടക്കത്തിൽ മാസവാടകയായി 6.3 കോടി രൂപയാണ് നൽകുന്നതെന്നാണ് ഡാറ്റാ അനലിറ്റിക്‌സ് ഫേമായ പ്രോപ്പ്സ്റ്റാക്ക് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്നും മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും പ്രമുഖ ബ്രാൻഡാണ് ആപ്പിൾ. 2024 -25 സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം കോടിയുടെ ഐഫോണാണ് കമ്പനി കയറ്റുമതി ചെയ്തത്. അതേസമയം കാർ പാർക്കിംഗ് സ്‌പേസ്Read More →