മുംബൈ: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)കളിലെ റീട്ടെയ്ല്‍ ക്വാട്ട കുറയ്ക്കാനുള്ള തീരുമാനം സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പിന്‍വലിച്ചു. നേരത്തെ ചില്ലറ നിക്ഷേപകര്‍ക്ക് അനുവദിക്കുന്ന ഓഹരികള്‍ 35 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കുറയ്ക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇത് 35 ശതമാനമാക്കി നിലനിര്‍ത്തുമെന്ന് റെഗുലേറ്റര്‍ അറിയിച്ചു. വലിയ ഇഷ്യു നടക്കുമ്പോള്‍ ചില്ലറ നിക്ഷേപകര്‍ തങ്ങളുടെ ക്വാട്ട പൂര്‍ണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്യുന്നില്ലെന്ന് സെബി നിരീക്ഷിച്ചു.Read More →

മുംബൈ:  അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന്, വാരീ എനര്‍ജീസും എനെല്‍ ഗ്രീന്‍ പവര്‍ ഇന്ത്യയും തമ്മിലുള്ള 3,500 കോടി രൂപയുടെ ഏറ്റെടുക്കല്‍ കരാര്‍ അനിശ്ചിതത്വത്തിലായി. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാതാക്കളായ വാരീ എനര്‍ജീസ് എനെല്‍ ഗ്രീന്‍ പവര്‍ ഇന്ത്യയുടെ 100% ഓഹരിയും കടവും ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. 3,500 കോടി രൂപയുടേതായിരുന്നു കരാര്‍. ഇരുകമ്പനികളും ഇപ്പോള്‍ കരാറില്‍ നിന്നും പിന്തിരിയുകയാണ്. വ്യവസ്ഥകള്‍ പാലിക്കാത്തത് അസ്വാരസ്യങ്ങളിലേയ്ക്ക് നയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.Read More →

മുംബൈ: കാര്‍ഷിക ചരക്കുകളുടെ ട്രേഡറായ ഹര്‍ഷില്‍ അഗ്രോടെക്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 6.52 കോടി രൂപയാണ് അറ്റാദായം. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7 മടങ്ങ് അധികമാണ്. വരുമാനം 11.36 കോടി രൂപയില്‍ നിന്നും 59.89 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ച് പാദത്തില്‍ 78.30 ലക്ഷത്തിന്റെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. ദിശാബോധം, അച്ചടക്കം, ശേഷി വിനിയോഗം എന്നിവയാണ് ശാക്തീകരിക്കുന്നതെന്ന് കമ്പനി അറിയിക്കുന്നു. നേരത്തെ 49.38 കോടി രൂപ റെറ്റ് ഇഷ്യുവഴിRead More →

മുംബൈ: ജിഎസ്ടി (ചരക്ക് സേവന നികുതി) നിര്‍വഹണത്തിലും വരുമാനം പങ്കുവയ്ക്കുന്നതിലും കേന്ദ്രവും സംസ്ഥാനങ്ങളും തുല്യ പങ്കാളികളാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ജിഎസ്ടി പരിഷ്‌ക്കരണ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. നിലവിലെ സംവിധാനത്തില്‍ ജിഎസ്ടി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി പങ്കിടുകയാണ്. കൂടാതെ ഡിവിസിബിള്‍ ടാക്‌സ് പുളിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥരാണ്. ഫിനാന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പുതിയ ജിഎസ്ടി പരിഷ്‌ക്കരണത്തില്‍ സ്ലാബുകള്‍ രണ്ടായി കുറയ്ക്കാനാണ്Read More →

ന്യൂഡല്‍ഹി: ഉപഭോഗ നികുതി കുറയ്ക്കാന്‍ പദ്ധതിയുണ്ടെങ്കിലും നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 4.4 ശതമാനമെന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌ക്കരണം രാജ്യത്തെ നിത്യോപയോഗ വസ്തുക്കളേയും ഇലക്ട്രോണിക്‌സ് സാമഗ്രികളേയും വിലകുറഞ്ഞതാക്കും. അതേസമയം വരുമാന നഷ്ടം നികത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ മുന്നില്‍ നിരവധി മാര്ഗ്ഗങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിസംബറോടെ നഷ്ടപരിഹാര സെസ് പിരിക്കുന്ന രീതി അവസാനിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.  ജിഎസ്ടി നഷ്ടപരിഹാര സെസ് എന്നത്Read More →