മുംബൈ: ജലശുദ്ധീകരണ രംഗത്തെ പ്രമുഖരായ വിഎ ടെക് വാബാഗ് ബഹ്‌റൈനില്‍ നിന്നും മലിനജല സംസ്‌ക്കരണ പ്ലാന്റ് ഓര്‍ഡര്‍ നേടി. 118 കോടി രൂപയുടെതാണ് പ്രൊജക്ട്. പ്രതിദിനം 40 ദശലക്ഷം മലിനജല ശുദ്ധീകരണ ശേഷിയായിരിക്കും പ്ലാന്റിനുണ്ടാകുക. ഇതു കൂടാതെ ലോംഗ് സീ ഔട്ട്ഫാളും കമ്പനി നിര്‍മ്മിക്കും. ഓര്‍ഡര്‍ നേടിയതില്‍ അഭിമാനമുണ്ടെന്നും ഇത് വഴി വരുമാനം, പണമൊഴുക്ക് എന്നിവ വര്‍ദ്ധിക്കുമെന്നും കമ്പനിയുടെ മീന ആര്‍എച്ച്ക്യു ജനറല്‍ മാനേജര്‍ ശ്രീനിവാസന്‍ കെ പറഞ്ഞു. പ്ലാന്റ്Read More →

മുംബൈ: ഡിജിറ്റല്‍ കമ്പനികളുടെ ഓഡിറ്റിംഗിനായി പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് ചരണ്‍ ജോത് സിംഗ് നന്ദ പറഞ്ഞു. ഓഡിറ്റ് നിലവാരം മെച്ചപ്പെടുത്തുക, സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യം. ഡിജിറ്റല്‍ കമ്പനികളുടെ ഓഡിറ്റിംഗിന് പരമ്പരാഗത മാനദണ്ഡങ്ങള്‍ പര്യാപ്തമല്ല. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് പോലുള്ള നിയമങ്ങള്‍ പാലിക്കാന്‍ നിലവില്‍ ഓഡിറ്റര്‍മാര്‍ ബാധ്യസ്ഥരാണ്. കൂടാതെ ഇത് സംബന്ധിച്ചുള്ള നിയമ സഹായംRead More →

ന്യൂഡല്‍ഹി: കാര്‍ഷിക, ഗ്രാമീണ തൊഴിലാളികള്‍ നേരിടുന്ന ചില്ലറ പണപ്പെരുപ്പം ജൂലൈയില്‍ 0.77 ശതമാനമായും 1.01 ശതമാനമായും കുറഞ്ഞു. തൊഴില്‍ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണിലിത് യഥാക്രമം 1.42 ശതമാനവും 1.73 ശതമാനവും ആയിരുന്നു. കാര്‍ഷിക തൊഴിലാളികളിലെ അഖിലേന്ത്യ ഉപഭോക്തൃ വില സൂചിക 1.23 പോയിന്റ് വര്‍ദ്ധിച്ച് 135.31 ആയപ്പോള്‍ ഗ്രാമീണ തൊഴിലാളികളിലേത്‌ 1.30 പോയിന്റ് വര്‍ദ്ധിച്ച് 136.66 എത്തി. ഇതില്‍ ഭക്ഷ്യ സൂചിക പണപ്പെരുപ്പം യഥാക്രമം 1.94Read More →

ന്യൂഡല്‍ഹി: ബിസിനസുകാരും പ്രൊഫഷണലുകളും സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകള്‍ വിശകലനം ചെയ്ത് ടൈംസ് ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ സമ്പന്ന സംസ്ഥാനങ്ങളും അല്ലാത്ത സംസ്ഥാനങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ വെളിപെടുത്തി. ജാര്‍ഖണ്ഡ് നികുതിദായകരില്‍ 20% പേര്‍ വാര്‍ഷിക വരുമാനം 12 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ സമ്പന്ന സംസ്ഥാനമായി കണക്കാക്കുന്ന ഗുജ്‌റാത്തില്‍ ഇത് 7 ശതമാനം മാത്രമാണ്. 25 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വരുമാനമുള്ളRead More →

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക വ്യാപാരം ഏകദേശം  100 ബില്യണ്‍ ഡോളറിലെത്തിക്കാന്‍ ഇന്ത്യയും റഷ്യയും ധാരണയായി. നിലവിലുള്ളതിനെ അപേക്ഷിച്ച് 50 ശതമാനം അധികമാണിത്. യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് നീക്കം. 100 ബില്യണ്‍ ഡോളര്‍ വ്യാപാരമെന്ന ലക്ഷ്യം കൈവരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുകയാണെന്നും ഇതിനായി വ്യാപാര തടസ്സങ്ങള്‍ നീക്കുമെന്നും താരിഫ് കുറയ്ക്കുമെന്നും റഷ്യന്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി സുബ്രഹ്‌മണ്യം ജയശങ്കര്‍ പറഞ്ഞു.ആഗോള അനിശ്ചിതത്വം ‘വിശ്വസനീയരുംRead More →