മുംബൈ: പ്രാഥമിക വിപണി ജൂണ്‍ 25 നാരംഭിക്കുന്ന ആഴ്ചയില്‍ സജീവമാകും. 10 കമ്പനികള്‍ പബ്ലിക് ഇഷ്യുവഴി 1240 കോടി രൂപയോളം സമാഹരിക്കുന്നതോടെയാണിത്. ഇതില്‍ എട്ട് കമ്പനികളുടെ ലിസ്റ്റിംഗും അടുത്ത വാരം നടക്കും. മെയിന്‍ബോര്‍ഡ് ഐപിഒകളായ വിക്രന്‍ എഞ്ചിനീയറിംഗും അന്‍ലോണ്‍ ഹെല്‍ത്ത്‌കെയറും 893 കോടി രൂപയാണ് സ്വരൂപിക്കുക. ഐപിഒകള്‍ തുടങ്ങുന്നത് യഥാക്രമം ഓഗസ്റ്റ് 26 നും ഓഗസ്റ്റ് 29നുമാണ്. വിക്രന്‍ എഞ്ചിനീയറിംഗിന്റേത് 772 കോടി രൂപ ഐപിഒയും അന്‍ലോണ്‍ ഹെല്‍ത്ത്‌കെയറിന്റെത് 121Read More →

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ പ്രതിബന്ധങ്ങള്‍ ഏറെയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ അധിക തീരുവ ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. “ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന് ആരും പറഞ്ഞിട്ടില്ല. ആളുകള്‍ പരസ്പരം കാണുന്നു, സംസാരിക്കുന്നു,” ഇക്കണോമിക് ടൈംസ് വേള്‍ഡ് ലീഡേഴ്സ് ഫോറം 2025 പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ കാര്യത്തില്‍, ചുവന്ന വരകള്‍ പ്രാഥമികമായി  കര്‍ഷകരുടെയും ചെറുകിട ഉല്‍പ്പാദകരുടെയും താല്‍പ്പര്യങ്ങളാണ്…Read More →

മുംബൈ: ഓഗസ്റ്റ് 22 ന് അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 2 ശതമാനം ഉയര്‍ന്നു. ലാര്‍ജ് ക്യാപ് ഓഹരികളുടെ നേട്ടം ഒരുശതമാനമാണ്. ബിഎസ്ഇ സെന്‍സെക്‌സ് 709.19 പോയിന്റ് അഥവാ 0.87 ശതമാനം ഉയര്‍ന്ന് 81306.85 ലെവലിലും നിഫ്റ്റി 50 238.8 പോയിന്റ് അഥവാ 0.96 ശതമാനം ഉയര്‍ന്ന് 24870.10 ലെവലിലുമാണ് ആഴ്ച അവസാനിപ്പിച്ചത്. മേഖല സൂചികകളില്‍ വാഹനം 5 ശതമാനവും കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷനറി, ടെലികോം, റിയാലിറ്റി സൂചികകള്‍Read More →

മുംബൈ: ഇന്ത്യന്‍ കമ്പനികളുടെ വിദേശ ഇക്വിറ്റി നിക്ഷേപം ജൂലൈയില്‍ 22 ശതമാനം ഇടിഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 1.592 ബില്യണ്‍ ഡോളറാണ് ഇത്. മുന്‍വര്‍ഷത്തെ സമാന മാസത്തില്‍ കമ്പനികള്‍ 2.098 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ആര്‍ബിഐ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതാണ് കാരണം.  ബാങ്ക് വായ്പകളിലെ തിരിച്ചടവ് പൂര്‍ത്തിയാക്കാതെ വിദേശ നിക്ഷേപം സാധ്യമാകില്ലെന്ന് ആര്‍ബിഐ കോര്‍പറേറ്റുകളെ അറിയിക്കുകയായിരുന്നു. സൂക്ഷ്മമായ പരിശോധനയും കര്‍ശനമായ നിയമങ്ങളും പാലിച്ചുമാത്രമേ ഇത്തരംRead More →

മുംബൈ: ലിസ്റ്റ് ചെയ്യാത്ത കമ്പനി ഓഹരികളിലെ ട്രേഡിംഗിനായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുതിയ പ്ലാറ്റ്‌ഫോം തുടങ്ങുന്നു. ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ അറിയിച്ചതാണിത്. അനൗദ്യോഗിക ഗ്രേ മാര്‍ക്കറ്റിംഗ് ട്രേഡിംഗിന് ഇതോടെ അന്ത്യമാകും. കമ്പനികളുടെ പ്രീ ലിസ്റ്റിംഗ് വിവരങ്ങള്‍ പലപ്പോഴും അപര്യാപ്തമാണെന്ന് പറഞ്ഞ പാണ്ഡെ പരീക്ഷണാടിസ്ഥാനത്തിലാരംഭിക്കുന്ന പ്ലാറ്റ്‌ഫോം, ലിസ്റ്റിംഗിന് മുന്‍പുള്ള ട്രേഡിംഗ് അനായാസമാക്കുമെന്ന് അഭിപ്രായപ്പെട്ടു. ഐപിഒ അലോട്ട്‌മെന്റിനും ലിസ്റ്റിംഗിനുമിടയിലുള്ള മൂന്ന് ദിവസങ്ങളിലായിരിക്കും പ്ലാറ്റ്‌ഫോം ട്രേഡിംഗ് അനുവദിക്കുക.Read More →