ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം ഏറുന്നു, മുന്നറിയിപ്പുമായി സെബി

മുംബൈ: പത്ത് രൂപയ്ക്ക് പോലും ഓണ്‍ലൈന്‍ സ്വര്‍ണ്ണം വാങ്ങാവുന്ന എളുപ്പവും സൗകര്യപ്രദവുമായി മാര്‍ഗമാണ് ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോമുകള്‍. എന്നാല്‍ റെഗുലേറ്ററുടെ പരിധിയ്ക്ക് കീഴിലല്ലാത്തതിനാല്‍ സുരക്ഷിതത്വം കുറവാണ്. ഇക്കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ ഗോള്‍ഡ് ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുന്നതിനെതിരെ റെഗുലേറ്റര്‍ പ്രസ്താവനയിറക്കി. ഈ ഉത്പന്നങ്ങള്‍ റെഗുലേറ്റര്‍മാരുടെ നിയന്ത്രണപരിധിയില്‍ വരുന്നില്ലെന്നും അതുകൊണ്ടുതന്നെ നഷ്ടസാധ്യത അധികമാണെന്നും പ്രസ്താവനRead More →

850 കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ ബൂസ്റ്റ്: ടെക്നോപാർക്കിൽ മെറിഡിയൻ ടെക് പാർക്ക്

തിരുവനന്തപുരം: കേരളത്തിന്‍റെ ഹൈടെക് ആവാസവ്യവസ്ഥയുമായുള്ള പങ്കാളിത്തത്തിന്‍റെ ഭാഗമായി യുഎഇ ആസ്ഥാനമായ ബിസിനസ് കമ്പനിയായ അല്‍ മര്‍സൂക്കി അല്‍ മര്‍സൂക്കി ഹോള്‍ഡിംഗ് എഫ് ഇസഡ് സി ടെക്നോപാര്‍ക്ക് ഫേസ്-3-ല്‍ 850 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതി പ്രഖ്യാപിച്ചു. 3.5 ഏക്കര്‍ സ്ഥലത്താണ് മെറിഡിയന്‍ ടെക് പാര്‍ക്ക് എന്ന പേരിലുള്ള ലോകോത്തര ഐടി/ഐടി അധിഷ്ഠിത അടിസ്ഥാന സൗകര്യ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ലെറ്റര്‍ ഓഫ് ഇന്‍റന്‍റ് (എല്‍ഒഐ) വ്യവസായ നിയമ കയര്‍ മന്ത്രി പി.Read More →

കൊച്ചിയില്‍ 800 കോടിയുടെ ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക് വരുന്നു

തിരുവനന്തപുരം: കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള വ്യവസായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പാനറ്റോണിയും കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിയിലെ എടയാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 800 കോടി രൂപ മുതല്‍ മുടക്കുള്ള ഗ്രേഡ് എ പ്ലസ് മള്‍ട്ടി ക്ലയന്‍റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പാര്‍ക്ക് വികസിപ്പിക്കാന്‍ ധാരണയായി. കെഎല്‍ഐസി (കേരള ലോജിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റി) എന്ന എടയാര്‍ സിങ്ക് ലിമിറ്റഡിന്‍റെ നവീകരണ ദൗത്യത്തിലൂടെയാണ് പാനറ്റോണിയുടെ കേരളത്തിലെ ആദ്യത്തെRead More →

ഫിസിക്‌സ്‌വാല ഐപിഒ നവംബര്‍ 11 മുതല്‍

എഡുക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോം ആയ ഫിസിക്‌സ്‌വാല ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ 11ന്‌ തുടങ്ങും. നവംബര്‍ 13 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 103-109 രൂപയാണ്‌ ഇഷ്യു വില. 137 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. നവംബര്‍ 18ന്‌ ഫിസിക്‌സ്‌വാല ലിമിറ്റഡിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. 3480 കോടി രൂപയാണ്‌ ഐപിഒയിലൂടെ ഫിസിക്‌സ്‌വാല സമാഹരിക്കുന്നത്‌. 3100 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയുംRead More →

ഹാര്‍മണി സീരീസില്‍ റെക്കാഡ് നേട്ടത്തില്‍ കെഎസ്എഫ്ഇ

തൃശൂർ: ലക്ഷ്യമിട്ടതിലും ഉയർന്ന നിക്ഷേപം സമാഹരിച്ച്‌ കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടിയുടെ രണ്ടാം സീരീസ് വൻ വിജയമായി. 660 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയില്‍ ഒക്ടോബർ 31 വരെയുള്ള കാലയളവില്‍ 681.67 കോടി രൂപയാണ് നേടിയത്. കെ.എസ്.എഫ്.ഇയുടെ റെക്കാഡ് ബിസിനസ് നേട്ടമാണിത്. കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടി മൂന്നാം സീരീസ് കഴിഞ്ഞ ദിവസം ആരംഭിച്ചു. അടുത്ത വർഷം ഫെബ്രുവരി 28 വരെയാണ് കാലാവധി. ചിട്ടികളില്‍ ചേരുന്ന ഭാഗ്യശാലികള്‍ക്ക് 20,000 രൂപയുടെ 1200ലധികംRead More →