വളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

ന്യൂഡൽഹി: ലോകം സാമ്പത്തിക അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ പ്രതീക്ഷ കിരണമായി തുടരുന്നുവെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. 2026-ല്‍ 6.7 ശതമാനവും 2027-ല്‍ 6.8 ശതമാനവും വളര്‍ച്ച കൈവരിക്കും. ലോകത്തിലെ മറ്റ് വമ്പന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ തിളക്കം വ്യക്തമാണ്. ചൈന 2026-ല്‍ 4.8 ശതമാനവും, 2027-ല്‍ 4.7 ശതമാനവും വളര്‍ച്ച മാത്രമേ നേടുകയുള്ളൂ എന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നത്. അമേരിക്കയുടെ വളര്‍ച്ച 2.6 ശതമാനത്തില്‍ ഒതുങ്ങുമ്പോഴാണ് ഇന്ത്യ 6.8 ശതമാനത്തിലേക്ക് കുതിക്കുന്നത്.ഗോള്‍ഡ്മാന്‍Read More →

H1B വിസയ്ക്ക് പുതിയ രീതിയുമായി യുഎസ്

വാഷിങ്ടൺ: യുഎസിൽ എച്ച്-1ബി തൊഴിൽ വിസ നറുക്കെടുപ്പ് സംവിധാനത്തിന് പകരം പുതിയൊരു സമീപനം സ്വീകരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. വിസ അനുവദിക്കുന്നതിൽ ഉയർന്ന വൈദഗ്ധ്യമുള്ളതും ഉയർന്ന ശമ്പളം വാങ്ങുന്നതുമായ വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകും. ഇത് എൻട്രി ലെവൽ പ്രൊഫഷണലുകൾക്ക് യുഎസ് തൊഴിൽ വിസ നേടുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കും. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് നൽകുന്ന അറിയിപ്പനുസരിച്ച് പുതിയ നിയമം ഫെബ്രുവരി 27, 2026 മുതൽ പ്രാബല്യത്തിൽ വരും. ഇത് 2027 സാമ്പത്തികRead More →

വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ന്യൂഡൽഹി: വിദേശപഠനത്തിനായി 2025-ൽ ഇന്ത്യൻ വിദ്യാർഥികൾ ചെലവാക്കിയത് 6.2 ലക്ഷം കോടി രൂപയെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. രാജ്യം ഉന്നതവിദ്യാഭ്യാസത്തിന് ആകെ ചെലവഴിക്കുന്ന തുകയുടെ പത്തിരട്ടിയോളമാണിത്. ജിഡിപിയുടെ രണ്ടു ശതമാനവും. ഇന്ത്യയിൽ ആരോഗ്യരംഗത്ത് കഴിഞ്ഞവർഷം ആകെ ചെലവിട്ടത് ജിഡിപിയുടെ 1.9 ശതമാനമാണ്. 2019-ൽ 2.6 ലക്ഷം കോടി രൂപയാണ് 6.76 ലക്ഷം വിദ്യാർഥികളിലൂടെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് ചെലവിട്ടത്. 2022-ൽ 9.07 ലക്ഷം വിദ്യാർഥികളിലൂടെ ഇത് 3.8 ലക്ഷം കോടിയായിRead More →

വിദേശ ആസ്തികൾ വെളിപ്പെടുത്തണം, ഇല്ലെങ്കിൽ ജയിൽ; മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

മുംബൈ: ‘‘ജീവനക്കാർ വിദേശ ആസ്തിയും വരുമാനവും വെളിപ്പെടുത്തണം. ഇല്ലെങ്കിൽ വൻ തുക പിഴയടക്കേണ്ടി വരികയോ ജയിലിൽ കിടക്കേണ്ട വരികയോ ചെയ്യും’’. രാജ്യത്തെ വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് ആദായ നികുതി വകുപ്പ് നൽകിയ മുന്നറിയിപ്പാണിത്. ആസ്തികൾ വെളിപ്പെടുത്താൻ ഡിസംബർ 31വരെയാണ് സമയപരിധി നൽകിയത്. പ്രമുഖ കൺസ്യൂമർ ഹെൽത് കെയർ, ടെലികോം, ​സെമികണ്ടക്ടർ ഡിസൈനർ കമ്പനികൾക്കാണ് നോട്ടിസ് ലഭിച്ചത്. രാജ്യത്തെ അവരുടെ 30 ഓളം ജീവനക്കാർക്ക് വിദേശത്തു സ്വത്തുള്ളതായി വിവരം കിട്ടിയിട്ടുണ്ടെന്ന് കമ്പനികൾക്ക്Read More →

ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങി എറണാകുളം ജനറല്‍ ആശുപത്രി. നേപ്പാള്‍ സ്വദേശിനി ഇരുപത്തിരണ്ടുകാരിയായ യുവതിയ്ക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 വയസ്) ഹൃദയം മാറ്റിവയ്ക്കുന്നത്. വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ 7 അവയങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കയും ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍Read More →