സാംസങ്ങും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിക്കും ഇലക്ട്രോണിക്‌സ് ഭീമന്മാരായ എല്‍ജിക്കും പിന്നാലെ സാംസങ്ങും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. നിലവില്‍ ഇന്ത്യയില്‍ ഐപിഒ നടത്താന്‍ പദ്ധതിയില്ലെന്ന് സാംസങ് ഇലക്ട്രോണിക്‌സ് വ്യക്തമാക്കി. ഓഹരി വിപണിയിലൂടെ പണം കണ്ടെത്തുന്നതിന് പകരം, ഉല്‍പ്പന്നങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന വായ്പാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് എന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ തങ്ങളുടെRead More →

എൻകോറയെ ഏറ്റെടുക്കാൻ കോഫോർജ്; 20,000 കോടിയുടെ റെക്കാഡ് ഇടപാട്

ബംഗളൂരു: അമേരിക്കൻ ഡേറ്റ അനലിറ്റിക്‌സ്, ഡിജിറ്റല്‍ എൻജിനിയറിംഗ് കമ്പനിയായ എൻകോറയെ 2.39 ബില്യണ്‍ ഡോളറിന് (ഏകദേശം 20,000 കോടി രൂപ) ഏറ്റെടുക്കാൻ പ്രമുഖ ഇന്ത്യൻ ഐ.ടി സേവന ദാതാക്കളായ കോഫോർജ് ലിമിറ്റഡ് ഒരുങ്ങുന്നു. ഇന്ത്യൻ ഐ.ടി ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. 2018ല്‍ ഐ.ബി.എമ്മില്‍ നിന്ന് 7 സോഫ്റ്റ്‌വെയർ ഉത്പന്നങ്ങള്‍ 1.8 ബില്യണ്‍ ഡോളറിന് (16,170 കോടി രൂപ)എച്ച്‌.സി.എല്‍ ടെക്‌നോളജീസ് സ്വന്തമാക്കിയ റെക്കോർഡാണ് ഇതോടെ വഴിമാറുന്നത്. കാലിഫോർണിയ ആസ്ഥാനമായ എൻകോറയ്ക്ക്Read More →

ഐപിഒ റാലി നയിച്ച് ചെറുകിട നിക്ഷേപകർ

മുംബൈ: രാജ്യത്തെ ഈ വർഷത്തെ ബ്ലോക്ബസ്റ്റർ ഐ.പി.ഒ റാലി നയിച്ച് ചെറുകിട നിക്ഷേപകർ. 42,000 കോടി രൂപയാണ് അവർ നിക്ഷേപിച്ചത്. വൻകിട കമ്പനികളുടെ പ്രഥമ ഓഹരി വിൽപനയിലാണ് (ഐ.പി.ഒ) ചെറുകിട നിക്ഷേപകരുടെ റെക്കോഡ് പങ്കാളിത്തം. രണ്ട് വർഷം മുമ്പത്തെ ഐ.പി.ഒ നിക്ഷേപത്തെ അപേക്ഷിച്ച് മൂന്ന് ഇരട്ടിയിലധികമാണിത്. മാത്രമല്ല, ഈ വർഷം ഐ.പി.ഒകളിൽ 45,700 കോടി രൂപ നിക്ഷേപിച്ച വിദേശികളുടെ തൊട്ടരികെയാണ് ചെറുകിട നിക്ഷേപകരുടെ സ്ഥാനം. മ്യൂച്ച്വൽ ഫണ്ടുകൾ വഴി നിക്ഷേപിച്ചRead More →

വ്യവസായ ഉത്പന്ന പ്രദർശന വിപണന മേള

വയനാട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടവയൽ സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്നവയനാട് ഇൻഡസ്ട്രിയൽ എക്സ്പോ തുടങ്ങി. പട്ടികജാതി- പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒആർ കേളു ഉദ്ഘാടനം ചെയ്യും. നടവയൽ ഫെസ്റ്റിനോട് അനുബന്ധിച്ചാണ് വ്യാവസായിക ഉത്പന്ന പ്രദർശന– വിപണന മേള സംഘടിപ്പിക്കുന്നത്. ജില്ലയിലെ വ്യവസായ മേഖലയുടെ ശേഷിയും വൈവിധ്യവും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന പ്രദർശന- വിപണന മേള ജനുവരി ഒന്ന് വരെ നടവയൽ സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽRead More →

ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾ

ന്യൂഡൽഹി: ഡിസംബർ ആദ്യം ഉണ്ടായ ഇൻഡിഗോ പ്രതിസന്ധിയ്ക്ക് പിന്നാലെ രണ്ട് പുതിയ എയർലൈനുകൾക്ക് എൻ‌ഒ‌സി അനുവദിച്ച് വ്യോമയാന മന്ത്രാലയം. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്രക്കാർക്ക് സൗകര്യമൊരുക്കാനും വ്യോമയാന മേഖലയിൽ കുത്തക ‌ഒഴിവാക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അൽഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ കമ്പനികൾക്ക് സർക്കാർ എൻ‌ഒ‌സി നൽകിയതായി കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ‘ഇന്ത്യൻ ആകാശത്ത് ചിറകുവിരിക്കാൻ ആഗ്രഹിക്കുന്നRead More →