ഓഹരി വില്‍പ്പന: ബൈജൂസ് പ്രൊമോട്ടര്‍മാര്‍ 400 മില്യണ്‍ ഡോളറിലധികം നേടി – റിപ്പോര്‍ട്ട്

ബെഗളൂരു: എഡ്ടെക് ഭീമനായ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുല്‍നാഥ്, സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നിവര്‍ കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍ ദ്വതീയ വിപണിയില്‍ വിറ്റഴിച്ചു. ഇതുവഴി 2015 തൊട്ട് മൂവരും 408.53 മില്യണ്‍ ഡോളറാണ് സമ്പാദിച്ചത്. സ്വകാര്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ പ്രൈവറ്റ് സര്‍ക്കിള്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപെടുത്തുന്നത്. 2015 തൊട്ട് ഇതുവരെ പ്രമോട്ടര്‍മാര്‍ 40 സെക്കന്ററി ഇടപാടുകളിലാണ് പങ്കെടുത്തത്. ഇതോടെ അവരുടെ ഓഹരിRead More →

ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ച് പ്രോസസ്

ബെംഗളൂരു: ഒരാഴ്ചയ്ക്കുള്ളില്‍ ഓഡിറ്ററെയും മൂന്ന് ബോര്‍ഡ് അംഗങ്ങളെയും നഷ്ടപ്പെട്ട ഇന്ത്യന്‍ വിദ്യാഭ്യാസ-സാങ്കേതിക സ്ഥാപനമായ(EdTech) ബൈജൂസിന് വീണ്ടും തിരിച്ചടി. ആഗോള നിക്ഷേപ സ്ഥാപനമായ പ്രോസസ് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചു. ബൈജൂസിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ പ്രോസസ് ഇത് രണ്ടാം തവണയാണ് മൂല്യം കുറയ്ക്കുന്നത്. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബൈജൂസിന് കടുത്ത പ്രഹരമാണ് പുതിയ നീക്കം. പ്രോസസിന്റെ കൈവശമുള്ള 9.6 ശതമാനം ഓഹരികളുടെ മൂല്യം 49.3 കോടി ഡോളറായാണ്(4,043 കോടിRead More →

ഡയറക്ടർ ബോർഡിൽ നിന്നും രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നിക്ഷേപകരോട് ബൈജൂസ്

ന്യൂഡൽഹി: ഡയറക്ടർ ബോർഡിൽ നിന്നും രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നിക്ഷേപകരോട് ബൈജൂസ്. മൂന്ന് നിക്ഷേപകരോടാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്റ്റാർട്ട് അപ് സംരഭമായ ബൈജുസിന്റെ അഭ്യർഥന. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത പുറത്തുവിട്ടത്. പീക്ക് എക്സ്.വി പാർട്ണർ, പ്രോസുസ്, ചാൻ സൂക്കർബർഗ് എന്നിവരാണ് ബൈജൂസിൽ നിന്നും കാരണം പറയാതെ ബോർഡിൽ നിന്നും പുറത്തു പോയത്. 22 ബില്യൺ ഡോളർ മൂല്യമുള്ള ബൈജൂസിന് ഇത് കനത്ത തിരിച്ചടിയാണ് നൽകിയത്. ജൂൺ 22നാണ് ഇവർRead More →

ബൈജൂസ് ഓഡിറ്റര്‍ ഡെലോയിറ്റ് രാജിവച്ചു, ബിഡിഒ പുതിയ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍

ന്യൂഡല്‍ഹി: ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്കു പുറകെ ബൈജൂസിന്റെ ഓഡിറ്റര്‍ കമ്പനി ഡെലോയിറ്റ് രാജിവച്ചു. പകരം,ബിഡിഒയെ (എംഎസ്‌കെഎ & അസോസിയേറ്റ്സ്) സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. മള്‍ട്ടി-നാഷണല്‍ ഉപഭോക്താക്കളുമായി പ്രവര്‍ത്തിക്കുന്ന ബിഡിഒയുടെ വിപുലമായ അനുഭവം തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ബൈജൂസ് പ്രസ്താവനയില്‍ അറിയിച്ചു. പ്രത്യേകിച്ചും ഒന്നിലധികം ആഗോള ഏറ്റെടുക്കലുകള്‍ കണക്കിലെടുക്കുമ്പോള്‍. ഹോള്‍ഡിംഗ് കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ മെറ്റീരിയല്‍ അനുബന്ധ സ്ഥാപനങ്ങളായ ആകാശ് എഡ്യൂക്കേഷന്‍ സര്‍വീസസ് ലിമിറ്റഡ്, മൊത്തത്തിലുള്ള ഗ്രൂപ്പ് ഏകീകൃതRead More →