മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ചയും നേട്ടത്തിലായി. സെന്‍സെക്‌സ് 195.45 പോയിന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന് 63523.15 ലെവലിലും നിഫ്റ്റി 50 40.10 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 18856.80 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1672 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1750 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 118 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ്, ഒഎന്‍ജിസി,എച്ച്ഡിഎഫ്‌സിബാങ്ക്,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ,മഹീന്ദ്രആന്റ് മഹീന്ദ്ര,ഡിവിസ് ലാബോറട്ടറീസ്,ഐടിസി എന്നിവRead More →

ന്യൂഡല്‍ഹി: മന: പൂര്‍വ്വം വീഴ്ചവരുത്തിയവരുമായി വായ്പ സെറ്റില്‍മെന്റ് നടത്താന്‍ ബാങ്കുകളെ അനുവദിക്കുന്ന സര്‍ക്കുലറിനെ ന്യായീകരിച്ച് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ഇക്കാര്യത്തില്‍ പുതിയ വ്യവസ്ഥകളൊന്നും ചേര്‍ത്തിട്ടില്ലെന്നും സര്‍ക്കുലറില്‍ പറഞ്ഞ കാര്യങ്ങള്‍ 15 വര്‍ഷത്തിലേറെയായി നിലവിലുള്ളതാണെന്നും കേന്ദ്രബാങ്ക് പറഞ്ഞു. വ്യവസ്ഥകള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കിടെയാണ് വിശദീകരണം. കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ജൂണ്‍ 8 ന് പുറത്തിറക്കിയ സര്‍ക്കുലറിനെക്കുറിച്ച് ആര്‍ബിഐ ‘പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ (എഫ്എക്യു)’ പുറത്തിറക്കി. ”മനഃപൂര്‍വ്വം വീഴ്ച വരുത്തുന്ന, തട്ടിപ്പുകാരുമായിRead More →

മുംബൈ: ബോംബെ ഓഹരി സൂചിക സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ. ബുധനാഴ്ചയാണ് സെൻസെക്സ് വലിയ നേട്ടം കുറിച്ചത്. റിലയൻസ്, ടി.സി.എസ്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിന് കരുത്ത് പകർന്നത്. 260 പോയിന്റ് നേട്ടത്തോടെ 65,588 പോയിന്റിലെത്തിയതോടെയാണ് സെൻസെക്സ് ചരിത്ര നേട്ടത്തിലേക്ക് ചുവടുവെച്ചത്. ഇതിന് മുമ്പ് 65,583 പോയിന്റായിരുന്നു സെൻസെക്സിന്റെ റെക്കോർഡ് ഉയരം. 2022 ഡിസംബർ ഒന്നിനാണ് സെൻസെക്സ് നേട്ടം കൈവരിച്ചത്. അതേസമയം, ദേശീയ സൂചികയായ നിഫ്റ്റി 18,870 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.Read More →

റിലയൻസിന് അധിക വായ്പക്ക് അനുമതി നൽകി ആർ.ബി.ഐ

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന് അധിക വായ്പക്ക് അനുമതി നൽകി ആർ.ബി.ഐ. രണ്ട് ബില്യൺ ഡോളറിന്റെ വായ്പക്ക് കൂടിയാണ് ആർ.ബി.ഐ അനുമതി നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വരൂപിച്ച 3 ബില്യൺ ഡോളറിന് പുറമേയാണിത്. ഈ പണം ഊർജ, ടെലികോം ബിസിനസുകൾ വ്യാപിപ്പിക്കാനായിരിക്കും റിലയൻസ് ഉപയോഗിക്കുക. മികച്ച റേറ്റിങ്ങും പണത്തിന്റെ വരവും മാർച്ചിൽ കൂടുതൽ വായ്പകൾ നൽകാൻ ബാങ്കുകൾ നടത്തുന്ന മത്സരവുമെല്ലാം കണക്കിലെടുത്താണ് അധിക പണം വായ്പയായിRead More →

470 വിമാനങ്ങൾ വാങ്ങാൻ കരാറൊപ്പിട്ട് എയർ ഇന്ത്യ

ന്യൂഡൽഹി: 470 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ കരാറൊപ്പിട്ട് എയർ ഇന്ത്യ. എയർബസിന്റെ 250 വിമാനങ്ങളും ബോയിങ്ങിന്റെ 220 എണ്ണവും വാങ്ങാനാണ് കരാർ. 70 ബില്യൺ ഡോളറിന് വിമാനം വാങ്ങാനാണ് നീക്കം. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ കമ്പനിക്ക് ഉത്തരവാദിത്തമു​ണ്ടെന്നും കരാറിന് പിന്നാലെ എയർ ഇന്ത്യ പ്രതികരിച്ചു. പുതുതായി വാങ്ങുന്നതിൽ 70 എണ്ണം വലിയ വിമാനങ്ങളാണ്. ഇതിൽ 34 A350-1000s വിമാനങ്ങളും ആറ് 350-900എസ് എയർബസ് വിമാനങ്ങളും ഉൾപ്പെടുന്നു. ഇതിന് പുറമേRead More →