സിയാലിന് 267 കോടി അറ്റാദായം; ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം
നെടുമ്പാശ്ശേരി: കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) 2022-23 267.17 കോടി രൂപ അറ്റാദായം. ഓഹരി ഉടമകൾക്ക് 35 ശതമാനം ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തു. വിമാനത്താവള കമ്പനിയുടെ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവും ലാഭവിഹിതവുമാണിത്. സിയാൽ ഗ്രൂപ് ഓഫ് കമ്പനികളുടെ മൊത്തവരുമാനം 1000 കോടിയാക്കി ഉയർത്താനുള്ള പദ്ധതികൾ നടപ്പാക്കാനും ബോർഡ് തീരുമാനിച്ചു. 2022-23ൽ മൊത്തവരുമാനം 770.90Read More →



