ഖാരിഫ്‌ സീസണില്‍ 521.27 ലക്ഷം ടണ്‍ നെല്ല് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഖാരിഫ്‌ സീസണില്‍ 521.27 ലക്ഷം ടണ്‍ നെല്ല് വാങ്ങും. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാങ്ങിയ 496 ലക്ഷം ടണ്‍ നെല്ലിനേക്കാള്‍ കൂടുതലാണ്.ഖാരിഫ്‌ സീസണില്‍ നെല്ല് കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നിന്നാണ് സംഭരണം. 122 ലക്ഷം ടണ്‍ നെല്ല് പഞ്ചാബില്‍ നിന്നും, 61 ലക്ഷം ടണ്‍ നെല്ല് ഛത്തീസ്ഗഢില്‍ നിന്നും, 50 ലക്ഷം ടണ്‍ നെല്ല് തെലങ്കാനയില്‍ നിന്നും, 44.28 ലക്ഷം ടണ്‍ നെല്ല് ഒഡീഷയില്‍Read More →

എഐ ടാലന്റ്: ടോപ്പ് ഫൈവ് രാഷ്ട്രങ്ങളില്‍ ഇന്ത്യയും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോം ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ടനുസരിച്ച്,  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (AI) നൈപുണ്യമുള്ള ഇന്ത്യക്കാരുടെ എണ്ണം 2016 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14 മടങ്ങ് വര്‍ധിച്ചു.ജൂണ്‍ 2023 ലെ കണക്കാണിത്. റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ പ്രകാരം, ഇന്ത്യ എഐ ടാലന്റ് ടോപ്പ് 5 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സിംഗപ്പൂര്‍, ഫിന്‍ലാന്‍ഡ്, ഐറിഷ് റിപ്പബ്ലിക്, കാനഡ എന്നിവയാണ് ലിസ്റ്റിലെ മറ്റ് രാഷ്ട്രങ്ങള്‍. ഇന്ത്യന്‍ തൊഴില്‍ സേന എഐ പ്രാധാന്യം മനസ്സിലാക്കിയതായി  ലിങ്ക്ഡ്ഇന്‍ ഇന്ത്യ മാനേജര്‍Read More →

ചന്ദ്രയാന്റെ വിജയം വികസിത ഇന്ത്യയുടെ ശംഖൊലിയെന്ന് പ്രധാനമന്ത്രി മോദി

ജോഹാനസ്ബര്‍ഗ്: ചാന്ദ്രയാന്‍ -3 വിജയകരമായി സോഫ്റ്റ് ലാന്റ് ചെയ്തതില്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ദൗത്യത്തിന്റെ വിജയം വികസിത ഇന്ത്യയുടെ ജയഭേരിയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയില്‍ സംബന്ധിക്കുകയായിരുന്ന മോദി അവിടെവച്ചാണ് ലാന്റിംഗ് വീക്ഷിച്ചത്. ചരിത്രനേട്ടമാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഭൂമിയിലെ ദൃഢനിശ്ചയം ചന്ദ്രനില്‍ യാഥാര്‍ത്ഥ്യമായെന്ന് അറിയിച്ചു.ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി തൊട്ട മനുഷ്യനിര്‍മ്മിത ഉപകരണമാണ് ചന്ദ്രയാന്‍-3. അഭിമാനകരമായ നേട്ടമാണിത്. ലോകം ഒരു കുടുംബമാണ് എന്നതാണ് ഇന്ത്യയുടെ നിലപാട്. ഇത് മാനവരാശിയുടെ വിജയമാണ്.ഇസ്രോRead More →

കുതിച്ചുയർന്ന് പണപ്പെരുപ്പം; പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനിടെ പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഒക്ടോബർ മുതൽ അടുത്ത സീസണിലേക്കുള്ള പഞ്ചസാര കയറ്റുമതി തുടങ്ങാനിരിക്കെയാണ് ഇന്ത്യയുടെ നടപടി. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. മഴക്കുറവ് മൂലം പഞ്ചസാര ഉൽപാദനത്തിലുണ്ടായ ഇടിവാണ് കടുത്ത നടപടിയിലേക്ക് ഇന്ത്യയെ നയിച്ചത്. മഹാരാഷ്ട്ര, കർണാടക തുടങ്ങി കരിമ്പ് കൃഷി കൂടുതലുള്ള പ്രദേശങ്ങളിൽ മഴയിൽ 50 ശതമാനത്തിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് പഞ്ചാര കയറ്റുമതി നിർത്തിവെക്കുന്നത്. രാജ്യത്ത്Read More →

വിപണിയില്‍ ഉണര്‍വ്; നിഫ്റ്റി 19450 ലെവലിനരികെ, 213 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ഓഗസ്റ്റ് 23 ന് ഇന്ത്യന്‍ ഇക്വിറ്റി വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 213.27 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന് 65433.30 ലെവലിലും നിഫ്റ്റി 47.50 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 19444 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2016 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1487 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 156 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ആക്‌സിസ് ബാങ്ക്,ഐസിഐസിഐ ബാങ്ക്,എസ്ബിഐ,എല്‍ആന്റ്ടി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍.അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,സണ്‍Read More →