എസ്.എം.എസ് അലർട്ടിന്​ ചാർജ്​: ബാങ്കുകളോട്​ വിശദീകരണം തേടി ​ഹൈകോടതി

കൊച്ചി: ഇടപാടുകാർക്ക് എസ്.എം.എസ് അലർട്ട് നൽകുന്നതിന്​ ബാങ്കുകൾ ചാർജ്​ ഈടാക്കുന്നത്​ എന്ത്​ അടിസ്ഥാനത്തിലെന്ന്​ ​ഹൈകോടതി. പ്രതിമാസം നിശ്ചയിച്ച നിരക്കിലാണോ അതോ യഥാർഥ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിലാണോ ചാർജ് ഈടാക്കുന്നതെന്ന് അറിയിക്കാൻ ഹൈകോടതി ബാങ്കുകൾക്ക്​ നിർദേശം നൽകി. ബാങ്കുകൾക്ക്​ നൽകിയ നിർദേശത്തിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്നും എസ്.എം.എസ് അലർട്ടിന്​ ബാങ്കുകൾ ഈടാക്കിയ ചാർജിന്‍റെ വിശദാംശങ്ങൾ സമാഹരിക്കണമെന്നും റിസർവ് ബാങ്കിനോട്​ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു.Read More →

റെക്കോർഡ് തകർച്ചയിൽ നിന്നും തിരികെ കയറി രൂപ

ന്യൂഡൽഹി: ഡോളറിനെതിരെ റെക്കോർഡ് തകർച്ച നേരിട്ട് രൂപ ആർ.ബി.ഐ ഇടപെടലിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഡോളറിനെതിരെ 82.94ലാണ് രൂപ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം റെക്കോർഡ് തകർച്ചയായ 83.21ലായിരുന്നു രൂപ ക്ലോസ് ചെയ്തത്. വെളളിയാഴ്ച 83.15ലായിരുന്നു രൂപയുടെ വ്യാപാരം തുടങ്ങിയത്. പിന്നീട് രൂപ വീണ്ടും നില മെച്ചപ്പെടുത്തുകയായിരുന്നു. പൊതുമേഖല ബാങ്കുകൾ ആർ.ബി.ഐ നിർദേശപ്രകാരം ഡോളർ വിറ്റഴിച്ചതാണ് രൂപക്ക് കരുത്തായതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. ഇതിനൊപ്പം ഇന്ത്യൻ ഓഹരി വിപണികൾRead More →

എം.ഇ മീരാൻ ഇന്നവേഷൻ കേന്ദ്രം കൊച്ചിയിൽ

കൊച്ചി: ഭക്ഷ്യവിഭവങ്ങളിലും കറിപ്പൊടികളിലും നൂതന സാങ്കേതികവിദ്യകളും നിർമാണ പ്രക്രിയകളും കൊണ്ടുവരാനായി ഈസ്റ്റേൺ കോണ്ടിമെന്റ്സ് കൊച്ചിയിൽ എം.ഇ.മീരാൻ ഇന്നവേഷൻ സെന്റർ സ്ഥാപിച്ചു. ഈസ്റ്റേണിന്റെ ഉടമകളായ നോർവെയിലെ ഓർക്‌ല ചെയർമാൻ സ്റ്റെയിൻ എറിക് ഹാഗനും മീരാൻ ഗ്രൂപ്പ് ചെയർപഴ്സൺ നഫീസ മീരാനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പരമ്പരാഗത പാചകരീതികളും ആധുനിക പാചകവും സമ്മേളിക്കുന്ന ഗവേഷണ കേന്ദ്രമാണിത്. ആദ്യ ഘട്ടമായി 10 കോടി മുതൽമുടക്കിൽ മികവിന്റെ കേന്ദ്രവും ഗവേഷണ സൗകര്യവും ലാബുകളും ഇവിടെയുണ്ട്.Read More →

വീണ്ടും കടപ്പത്ര സമാഹരണവുമായി കൊശമറ്റം ഫിനാൻസ്

കോട്ടയം: ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായി വിപണിയിലെത്തുന്നു. നാളെ മുതൽ 22 വരെ അപേക്ഷിക്കാം. 200 കോടി രൂപയാണു സമാഹരണ ലക്ഷ്യം. കൊശമറ്റം ഫിനാൻസിന്റെ ഇരുപത്തിയെട്ടാമതു കടപ്പത്ര സമാഹരണമാണിത്. വിവിധ കാലാവധികളിലായി 8 പദ്ധതികളുള്ള കടപ്പത്രങ്ങൾക്ക് ആകർഷകമായ പലിശനിരക്കുണ്ട്. ഈ കടപ്പത്രങ്ങൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. ഡിമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടുമുള്ളവർക്ക് നിക്ഷേപിക്കാം. ഓൺലൈനായും നിക്ഷേപം നടത്താം. നിക്ഷേപകർക്ക് കൃത്യമായ കാലയളവിൽRead More →

കണ്ണൂർ എയർപോർട്ടിന് സർക്കാർ 15 കോടി അനുവദിച്ചു

കണ്ണൂർ: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കണ്ണൂർ എയർപോർട്ടിന് 15 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഗതാഗത വകുപ്പ് വഴിയാണ് കിയാലിന് സർക്കാർ ധനസഹായമെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കണ്ണൂർ വിമാനത്താവളം കടന്നു പോകുന്നത്. പ്രവർത്തനം ആരംഭിച്ച് മൂന്ന് വ‌‍‍ർഷത്തിനകം മെച്ചപ്പെട്ട സ്ഥിതിയിലേക്കെത്താനായിരുന്നു ലക്ഷ്യം. എന്നാൽ കൊവിഡും പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലാത്തതുമെല്ലാം തിരിച്ചടികളായെത്തി. തുട‍ന്ന് വിമാനത്താവളത്തിന്റെ വായ്പ ബാധ്യത കണക്കിലെടുത്ത് സർക്കാർ സാമ്പത്തിക പിന്തുണ ഉറപ്പു നൽകി. 2020-21 സാമ്പത്തികവർഷംRead More →