ഫ്ലിപ്കാര്‍ട്ടുമായുള്ള കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡിന്റെ മൂല്യം കുറച്ച് ആക്സിസ് ബാങ്ക്

ന്യൂഡല്‍ഹി: ഫ്ലിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡിലെ ആനുകൂല്യങ്ങള്‍ ആക്സിസ് ബാങ്ക് കുറച്ചു. പുതിയ നടപടി ഓഗസ്റ്റ് 12 ന് പ്രാബല്യത്തില്‍ വരും. ഉദാഹരണത്തിന്, ഫ്ലിപ്പ്കാര്‍ട്ടില്‍ നടത്തിയ ഫ്ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് നേരത്തെ 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുമായിരുന്നു. ഓഗസ്റ്റ് 12 മുതല്‍ അത്തരം ബുക്കിംഗുകള്‍ക്ക് പരിധിയില്ലാത്ത 1.5% ക്യാഷ്ബാക്കാണ് ലഭിക്കുക. അതേസമയം ഫ്ലിപ്കാര്‍ട്ടിലെ യോഗ്യമായ മറ്റെല്ലാ ചെലവുകളും 5 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്ക് നേടുന്നത് തുടരും. അതുപോലെ,Read More →

ന്യൂഡൽഹി: മൊത്തവിലയിലെ പണശോഷണം തുടർച്ചയായ മൂന്നാം മാസമായ ജൂണിലും തുടർന്നു. മൊത്ത വില സൂചിക എട്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ – 4.12 ശതമാനത്തിലേക്ക് ചുരുങ്ങി. വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ഭക്ഷ്യ ഉൽപന്നങ്ങൾ, ഇന്ധനം, അടിസ്ഥാന ലോഹങ്ങൾ എന്നിവയുടെ വില കുറഞ്ഞത് മൂലമാണിത്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മേയ് മാസത്തിൽ -3.48 ശതമാനമാണ്. 2022 ജൂണിൽ ഇത് 16.23 ശതമാനമായിരുന്നു. ഏറ്റവും കുറഞ്ഞ മൊത്തവിലRead More →

എസ്.ബി.ഐയിൽ അക്കൗണ്ടില്ലാത്തവർക്കും ബാങ്കിന്റെ യോനോ ആപ് ഉപയോഗിച്ച് ഇനി മുതൽ യു.പി.ഐ ഇടപാടുകൾ നടത്താം. യോനോ ഇനി എല്ലാ ഇന്ത്യക്കാരുടേതുമായി മാറാൻ പോവുകയാണ്. ഇതിന്റെ ഭാഗമായി ആപ് ഉപയോഗിച്ച് എത് ബാങ്കിൽ അക്കൗണ്ടുള്ളയാൾക്കും യു.പി.ഐ ഇടപാട് നടത്താമെന്ന് എസ്.ബി.ഐ അറിയിച്ചു. എസ്.ബി.ഐയുടെ യോനോ ആപ് ഗൂഗ്ളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്തതതിന് ശേഷം അതിലെ രജിസ്റ്റർ നൗ ഓപ്ഷൻ ഉപയോഗിച്ച് മറ്റ് ബാങ്കിൽRead More →

അറ്റാദായം 42.1 ശതമാനം ഉയര്‍ത്തി ഫെഡറല്‍ ബാങ്ക്

കൊച്ചി: ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 854 കോടി രൂപയാണ് ബാങ്ക് നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ അറ്റാദായം 600 കോടി രൂപ മാത്രമായിരുന്നു. 42.1 ശതമാനം വര്‍ദ്ധനവാണിത്. മാത്രമല്ല, പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ലാഭം നേടാനും ബാങ്കിന് സാധിച്ചു. അതേസമയം അറ്റ പലിശ മാര്‍ജിന്‍ സ്മ്മര്‍ദ്ദം നേരിടുന്നുണ്ട്. വരും പാദത്തില്‍ മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസ് വിശ്വസിക്കുന്നു. മൊത്തംRead More →

പ്രതിസന്ധിയിലായ ബൈജൂസിനെ കരകയറ്റാൻ മുൻ എസ്.ബി.ഐ മേധാവിയും ഇൻഫോസിസ് സി.എഫ്.ഒയും

ന്യൂഡൽഹി: പ്രതിസന്ധിയിലായ ലേണിങ് ആപ് ബൈജൂസിനെ കരകയറ്റാൻ രജനീഷ് കുമാറും മോഹൻദാസ് പൈയും എത്തുന്നു. മുൻ എസ്.ബി.ഐ മേധാവിയാണ് രജനീഷ് കുമാർ. മുൻ ഇൻഫോസിസ് സി.എഫ്.ഒയും ഭാരത്പേ ബോർഡംഗവുമാണ് മോഹൻദാസ് പൈ. ഇരുവരും ബൈജൂസിന്റെ ഉപദേശകസമിതിയിലേക്കാവും എത്തുക. നേരത്തെ ബൈജൂസിന് ഉപദേശക സമിതിയുണ്ടാകുമെന്ന് സി.ഇ.ഒ ബൈജു രവീന്ദ്രൻ പറഞ്ഞിരുന്നു. കമ്പനിയുടെ ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് സമിതി ഉപദേശം നൽകുമെന്നും ബൈജു രവീന്ദ്രൻ അറിയിച്ചിരുന്നു.ബൈജൂസിൽ നിക്ഷേപമുണ്ടായിരുന്നയാളാണ് പൈ. ഭാരത്പേയുടെ പ്രവർത്തനങ്ങളിൽ നിർണായക സ്വാധീനമുണ്ടാക്കാൻRead More →