20,000ത്തിൽ തൊട്ട് നിഫ്റ്റി; ആഭ്യന്തര വിപണിയുടെ കുതിപ്പ് വിദേശ നിക്ഷേപത്തിന്റെ ബലത്തിൽ
മുംബൈ: വിദേശ നിക്ഷേപത്തിലുണ്ടായ വർധനവിനു പിന്നാലെ പുതിയ റെക്കോർഡുമായി നിഫ്റ്റി സൂചിക. തിങ്കളാഴ്ച സ്റ്റോക് എക്സ്ചേഞ്ചിൽ നിഫ്റ്റി 50 സൂചിക 20,000 ലെവൽ പിന്നിട്ടു. സെൻസെക്സ് 67,015.43 എന്ന ലെവലിലും വ്യാപാരം അവസാനിപ്പിച്ചു. ഏപ്രിൽ– ജൂൺ പാദത്തിൽ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിൽ 7.8 ശതമാനത്തിന്റ വളർച്ചയാണ് റിപ്പേർട്ടു ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 6.5 ശതമാനമായിരുന്നു. റിപ്പോർട്ടിനെ തുടര്‍ന്ന് വിദേശ നിക്ഷേപം വിപണിയിലേക്കൊഴുകിയതും ജി20 യോഗത്തിലെ സുപ്രധാന തീരുമാനങ്ങളും സൂചികകളെ ശക്തിപ്പെടുത്തി.Read More →





