വായ്പ തിരിച്ചടച്ച് 30 ദിവസത്തിനകം രേഖകൾ നൽകണം; വൈകിയാൽ പ്രതിദിനം 5000 രൂപ പിഴ

ന്യൂഡൽഹി: വായ്പത്തുക തിരിച്ചടവ് പൂർത്തിയായി 30 ദിവസത്തിനകം ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും രേഖകൾ പൂർണമായി ഇടപാടുകാരന് മടക്കിനൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം. വൈകുന്നപക്ഷം ഒരുദിവസത്തിന് 5000 രൂപ വെച്ച് നഷ്ടപരിഹാരം നൽകണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. സ്ഥാവര, ജംഗമവസ്തുക്കളുടെ രേഖകൾ കൈമാറാൻ വൈകുന്നത് ഇടപാടുകാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിർദേശം. തിരിച്ചടവ് പൂർത്തിയായി 30 ദിവസത്തിനകം വായ്പ ഇടപാട് നടന്ന സ്ഥാപനത്തിൽനിന്നോ രേഖകൾ സൂക്ഷിച്ച അനുബന്ധ കേന്ദ്രങ്ങളിൽനിന്നോ കൈപ്പറ്റാൻRead More →

ഡിഎഫ്‍സിയില്‍ നിന്ന് 5 മില്യണ്‍ സമാഹരിച്ച് ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി

മുംബൈ: ടാറ്റ പവർ റിന്യൂവബിൾ എനർജിയുടെ (ടിപിആർഇഎൽ) അനുബന്ധ സ്ഥാപനമായ ടിപി സോളാർ, യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനില്‍ (ഡിഎഫ്‌സി) നിന്ന് 425 ദശലക്ഷം ഡോളർ സമാഹരിക്കുന്നു. തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന, ഗ്രീൻഫീൽഡ് സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിര്‍മാണ പ്ലാന്‍റിനായാണ് നിക്ഷേപം സമാഹരണം. തിരുനെൽവേലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന 4.3 ജിഗാവാട്ട് പ്ലാന്റിലെ ആദ്യ മൊഡ്യൂൾ ഉൽപ്പാദനം ഈ വർഷാവസാനത്തോടെയും ആദ്യ സെൽ ഉൽപ്പാദനം 2024 ഏപ്രിലിനും ജൂണിനും ഇടയിലുംRead More →

വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും സെപ്റ്റംബർ 20നു പ്രകാശനം ചെയ്യും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും ഈ മാസം 20നു മുഖ്യമന്ത്രി പ്രകാശനം ചെയ്യും. രാജ്യാന്തര തുറമുഖത്തേക്കു ക്രെയിനുകളുമായി ചൈനയിൽനിന്നു പുറപ്പെട്ട കപ്പൽ ഒക്ടോബർ നാലിന് എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കപ്പൽ സ്വീകരിക്കുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യാൻ ഒക്ടോബർ അവസാനവാരം രാജ്യാന്തര ഷിപ്പിങ് കോൺക്ലേവ് തിരുവനന്തപുരത്തു സംഘടിപ്പിക്കും. സർക്കാരിന്റെ സാമ്പത്തികRead More →

ലുലു ഗ്രൂപ്പ് രണ്ടു വർഷം കൊണ്ട് ഇന്ത്യയിലെ നിക്ഷേപം 50000 കോടി രൂപയാക്കും

2025-ഓടെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 50000 കോടി രൂപയാക്കുകയാണ് ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ പ്രാഥമിക ഓഹരി വിൽപ്പന 2024 ആദ്യ പകുതിയോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.കമ്പനിയുടെ ഓഹരികൾ ഗൾഫിൽ ലിസ്റ്റ് ചെയ്യും. ഗ്രൂപ്പ് ഐപിഒയുടെ ഉപദേശകരായി മൊയ്‍ലിസ് ആൻഡ് കമ്പനിയെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ഐപിഒ ഗൾഫിലായിരിക്കുമെന്നും ലിസ്റ്റ് ചെയ്യുമെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ച് ഏതാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും യൂസഫലി പറഞ്ഞു.ഇന്ത്യയിൽRead More →

സോവറിൻ ഗോൾഡ് ബോണ്ട്(എസ്.ജി.ബി) സ്കീം കേന്ദ്രസർക്കാറിനായി വീണ്ടും അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബർ 15 വരെ പദ്ധതിയിൽ ചേരാം. കേന്ദ്രസർക്കാറിന്റെ മികച്ച സ്വർണ നിക്ഷേപ പദ്ധതികളിലൊന്നാണിത്. ഫിസിക്കൽ ഗോൾഡിന് പകരം സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ​മറ്റൊരു മാർഗം കൂടിയാണിത്. സോവറിൻ ഗോൾ ബോണ്ടിൽ നിക്ഷേപിക്കു​മ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട  കാര്യങ്ങൾ ഇതാണ്. 1. എസ്.ജി.ബിയുടെ പുറത്തിറക്കലും വിലയും: കേന്ദ്രസർക്കാറിന് വേണ്ടി ആർ.ബി.ഐയാണ് ബോണ്ടുകൾ പുറത്തിറക്കുന്നത്. കഴിഞ്ഞയാഴ്ചയിലെ ശരാശരി സ്വർണവിലയെ അടിസ്ഥാനമാക്കിയാവുംRead More →