ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 8 നിശ്ചയിച്ചിരിക്കയാണ് പവര്‍ഗ്രിഡ് കോര്‍പറേഷന്‍. 1.52 ശതമാനം ഉയര്‍ന്ന് 251.15 രൂപയിലാണ് നിലവില്‍ സ്റ്റോക്കുള്ളത്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4.75 രൂപ അഥവാ 47.5 ശതമാനമാണ് ലാഭവിഹിതം. മാര്‍ച്ച് 2008 ന് ശേഷം 35 തവണയാണ് കമ്പനി ലാഭവിഹിതം വിതരണം ചെയ്തത്. 4.88 ശതമാനം യീല്‍ഡാണിത്. ഓഹരിയുടെ 52 ആഴ്ച ഉയരം 263.65 രൂപ. താഴ്ച 186.35 രൂപ. ഓഹരിRead More →

തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി:2023 ല്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് സൃഷ്ടിച്ച മള്‍ട്ടിബാഗര്‍ ഓഹരികളില്‍ ഒന്നാണ് സെര്‍വോടെക് പവര്‍ സിസ്റ്റംസ്. ഈ മള്‍ട്ടിബാഗര്‍ സ്‌മോള്‍ ക്യാപ് സ്റ്റോക്ക്, 2023 സാമ്പത്തിക വര്‍ഷത്തില്‍  430 ശതമാനം വരുമാനം നല്‍കി. ഒരു വര്‍ഷത്തിനുള്ളിലെ നേട്ടം 1,350 ശതമാനം. ഓഹരി  ചൊവ്വാഴ്ച എന്‍എസ്ഇയില്‍ ഇന്‍ട്രാഡേ ഉയര്‍ന്ന നിരക്കായ 180.20 രൂപയില്‍ ക്ലോസ് ചെയ്തു. 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ സ്റ്റോക്ക്, തിങ്കളാഴ്ചയിലും വെള്ളിയാഴ്ചയിലും സമാന പ്രകടനം നടത്തിയിരുന്നു. മികച്ചRead More →

തത്സമയ സെറ്റില്‍മെന്റുകള്‍ ഉടന്‍ – സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്

മുംബൈ: സെറ്റില്‍മന്റുകള്‍ തല്‍ക്ഷണമാക്കുക എന്ന സ്വപ്‌ന പദ്ധതി അധികം താമസിയാതെ യാഥാര്‍ത്ഥ്യമാകും. തത്സമയ സെറ്റില്‍മെന്റ് പദ്ധതിയുടെ രൂപകല്‍പനയിലാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). റിയല്‍ ടൈം സെറ്റില്‍മന്റിനായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. വിവിധ വ്യാപാര പങ്കാളികള്‍ ചര്‍ച്ചയില്‍ പങ്കുകൊള്ളുന്നു.’”അധികം താമസിയാതെ തല്‍ക്ഷണ സെറ്റില്‍മെന്റുകള്‍ പ്രാവര്‍ത്തികമാകും.,”സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു.എല്ലാ സ്‌ക്രിപ്റ്റുകള്‍ക്കും ടി + 1 സെറ്റില്‍മെന്റ് ഏര്‍പ്പെടുത്തിയ  ആദ്യത്തെRead More →

മുംബൈ: 2023 മാര്ച്ചില് അവസാനിച്ച സാമ്പത്തിക വര്ഷം ഇന്ത്യയിലെ ബാങ്കുകള് എഴുതിത്തള്ളിയ കിട്ടാക്കടം 2.09 ലക്ഷം കോടി രൂപയുടേത്. അഞ്ചു വര്ഷത്തിനിടെ എഴുതിത്തള്ളിയതാകട്ടെ 10.57 ലക്ഷം കോടി രൂപയും. ഇതോടെ മൊത്തം നിഷ്ക്രിയ ആസ്തി 10 വര്ഷത്തെ താഴ്ന്ന നിരക്കായ 3.9 ശതമാനമായി. കിട്ടാക്കടം വന് തോതില് എഴുതിത്തള്ളിയതാണ് മൊത്തം നിഷ്ക്രിയ ആസ്തി കുറയാന് സഹായിച്ചത്. റിസര്വ് ബാങ്കിന്റെ കണക്ക് പ്രകാരം 2012-13 സാമ്പത്തിക വര്ഷം മുതല് 15,31,453 കോടിRead More →

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഇൻകെലിന്റെ വിറ്റുവരവ് 102.89 കോടി രൂപയായി ഉയർന്നു. ഇതാദ്യമായാണിന് നൂറ് കോടി കവിയുന്നത്. കഴിഞ്ഞ വർഷം 81.16കോടിയായിരുന്നു. പ്രവർത്തന ലാഭം 1.16കോടി രൂപയിൽ നിന്ന് 12.87കോടി രൂപയായി ഉയർന്നു. സൗരോർജ്ജ പദ്ധതികളുൾപ്പെടെ പുനരുപയോഗ ഊർജ്ജപദ്ധതികൾ നടപ്പാക്കുന്നതിലെ മുന്നേറ്റമാണ് ഈ കുതിപ്പ് സാധ്യമാക്കിയതെന്ന് ഇൻകെൽ ചെയർമാനും വ്യവസായ മന്ത്രിയുമായ പി.രാജീവ് പറഞ്ഞു. സൗരോർജ്ജ മേഖലയിൽ 45കോടിയുടെ വിറ്റുവരവാണ് ലഭിച്ചത്. ഇൻകെൽ ഏറ്റെടുത്ത കൊച്ചിൻ കാൻസർ റിസർച്ച്Read More →