പി.എം വിശ്വകർമ്മ പദ്ധതി: പ്രതീക്ഷയിൽ ആറൻമുള കണ്ണാടി നിർമാതാക്കൾ
പത്തനംതിട്ട: കരകൗശല തൊഴിലാളികളുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പി.എം. വിശ്വകർമ പദ്ധതി ആറൻമുള കണ്ണാടി നിർമാതാക്കൾക്ക് പ്രതീക്ഷയേകുന്നു. 2018 ലെ വെള്ളപ്പൊക്കത്തിൽ നിർമാണ സാമഗ്രികളടക്കം നശിച്ചുപോയ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാറിൽനിന്ന് സാമ്പത്തിക സഹായമൊന്നും ലഭിച്ചില്ല. വെള്ളപ്പൊക്കത്തിൽ കണ്ണാടി നിർമാണശാലകളും വീടുകളും മുങ്ങുകയും കണ്ണാടികളും നിർമാണ സാമഗ്രികളും ഒഴുകിപ്പോവുകയും ചെയ്തു. ഇതിന് ശേഷം തൊഴിലാളികൾ സ്വന്തം നിലക്ക് ബാങ്ക് ലോണുകൾ സംഘടിപ്പിച്ചാണ് കണ്ണാടി നിർമാണവുമായി മുന്നോട്ടുപോകുന്നത്. വിശ്വകർമ പദ്ധതിയിൽ കരകൗശല തൊഴിൽRead More →

