കേരളത്തിലെ 93 ശതമാനം ഗ്രാമങ്ങളും നഗരസ്വഭാവം കൈവരിച്ചു
തിരുവനന്തപുരം: കേരളത്തിലെ ഗ്രാമങ്ങളിൽ 93 ശതമാനവും നഗരസ്വഭാവം കൈവരിച്ചതോടെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നയങ്ങളിലും പ്രാദേശികസർക്കാരുകളോടുള്ള സമീപനത്തിലും മാറ്റംവരും. നടപ്പാക്കുന്ന പദ്ധതികളിലും മാറ്റമുണ്ടാകും. നഗരനയം രൂപപ്പെടുത്താൻ ദേശീയ, അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധരുടെ സമിതിയായി. നഗരവത്കരണത്തിന്റെ വെല്ലുവളിനേരിടാൻ ‘നഗരനയം’ എത്രയും വേഗം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ. ആകെയുള്ള 1200 തദ്ദേശസ്ഥാപനങ്ങളിൽ 941-ഉം ഗ്രാമപ്പഞ്ചായത്തുകളാണ്. അതുകൊണ്ടുതന്നെ കൂടുതൽ പദ്ധതികളും ഗ്രാമകേന്ദ്രീകൃതമാണ്. കെട്ടിടനിർമാണം, മാലിന്യസംസ്കരണം, കുടിവെള്ളം, പാർപ്പിടം തുടങ്ങിയവയിലെ വലിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടിവരും. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും കമ്യൂണിറ്റിRead More →





