സാമ്പത്തിക അടിയന്തരാവസ്ഥ: ഗവർണർ തേടിയത് 12 വിഷയങ്ങളിലെ വിശദീകരണം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നില സംബന്ധിച്ച 12 വിഷയങ്ങളിലെ വിശദീകരണമാണ് ചീഫ് സെക്രട്ടറിയിൽനിന്ന് ഗവർണർ തേടിയത്. കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് രാഷ്ട്രപതിയോട് ശിപാർശ ചെയ്യുന്നതിന് മുന്നോടിയായാണ് ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്. തനിക്ക് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നീക്കം. സാധാരണയായി ലഭിക്കുന്ന നിവേദനങ്ങൾ സർക്കാറിന്റെ റിപ്പോർട്ടിന് അയക്കുന്നതിൽനിന്നും വ്യത്യസ്തമായി, സാമ്പത്തിക അടിയന്തരാവസ്ഥ ശിപാർശ ചെയ്യണമെന്ന നിവേദനത്തിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള കത്താണ് രാജ്ഭവൻ സെക്രട്ടറി കൂടിയായ അഡീഷനൽRead More →




