സ്വർണവില വീണ്ടും കുറഞ്ഞു

Spread the News

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. പവന്റെ വില 46,160 രൂപയിൽ നിന്നും 45,920 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 5770 രൂപയിൽ നിന്നും 5740 രൂപയായി കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലും സ്വർണത്തിന്റെ ചാഞ്ചാട്ടം തുടരുകയാണ്. അതേസമയം, ഫെബ്രുവരിയിലെ സ്വർണത്തിന്റെ ഭാവി വിലകളിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എം.സി.എക്സ് എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണത്തിന്റെ വ്യാപാരം 61,558 രൂപയിലാണ് പുരോഗമിക്കുന്നത്. 0.086 ശതമാനം വർധനയാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *