വാർത്ത ഏജൻസി ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തം

Spread the News

ന്യൂഡൽഹി: പ്രമുഖ വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് പൂർണമായി അദാനിയുടെ കരങ്ങളിൽ. വോട്ടവകാശത്തോടെയുള്ള 76 ശതമാനം ഓഹരികളും വോട്ടവകാശമില്ലാത്ത 99.26 ശതമാനം ഓഹരികളും ഗൗതം അദാനി ഗ്രൂപ്പിന് കീഴിലുള്ള എ.എം.ജി മീഡിയ നെറ്റ്‍വർക്സ് ലിമിറ്റഡ് സ്വന്തമാക്കി. അഞ്ച് കോടി രൂപയുടേതാണ് ഇടപാട്.

കഴിഞ്ഞമാസം 50.50 ശതമാനം ഓഹരികൾ കമ്പനി വാങ്ങിയിരുന്നു. പുതുതായി വോട്ടവകാശത്തോടെയുള്ള 25.50 ശതമാനം ഓഹരികളും വോട്ടവകാശമില്ലാത്ത 48.76 ശതമാനം ഓഹരികളും വാങ്ങിയതായി അദാനി എന്റർപ്രൈസസ് ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച ഫയലിങ്ങിൽ വ്യക്തമാക്കി. ജനുവരി 16ന് ചേർന്ന ഐ.എ.എൻ.എസ് ബോർഡ് യോഗമാണ് ഓഹരി കൈമാറ്റത്തിന് അംഗീകാരം നൽകിയത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഐ.എ.എൻ.എസിന് 11 കോടി രൂപയുടെ ഓഹരി മൂലധനവും 11.86 കോടി രൂപയുടെ വരുമാനവുമാണുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *