മാൻ ഇൻഡസ്ട്രീസ് 15 നിക്ഷേപകർക്ക് ഓഹരികൾ ഇഷ്യൂ ചെയ്തു

മുംബൈ : മുതിർന്ന നിക്ഷേപകനായ ആശിഷ് കച്ചോളിയയ്‌ക്കൊപ്പം പ്രധാനമായും മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഉൾപ്പെടുന്ന മറ്റ് 15 നിക്ഷേപകർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ മാൻ ഇൻഡസ്ട്രീസ് ഓഹരികൾ ഇഷ്യൂ ചെയ്തു , അതിലൂടെ 250 കോടി രൂപ സമാഹരിച്ചതായി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറയുന്നു. പ്രമോട്ടർ ഇതര സ്ഥാപനങ്ങൾക്ക് 5 രൂപയുടെ 68.11 ലക്ഷം ഓഹരികൾ ഒന്നിന് 367 രൂപ നിരക്കിൽ നൽകുന്നതിന് ബോർഡ് അംഗീകാരം നൽകി. സഫാരി ഇൻഡസ്ട്രീസ്, ബീറ്റ ഡ്രഗ്‌സ്,Read More →

വാഹന നിർമാതാക്കൾക്ക് പുതുവർഷത്തിൽ മികച്ച തുടക്കം. ഏതാണ്ടെല്ലാ കമ്പനികളും ജനുവരിയിൽ വിൽപനയിൽ മുന്നേറ്റം നടത്തി. മാരുതി സുസുകി 2024 ജനുവരിയിൽ 1,99,364 കാറുകൾ വിറ്റു. 2023 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോൾ 15.5 ശതമാനം വളർച്ചയുണ്ട്. ടാറ്റ മോട്ടോഴ്സ് ആറുശതമാനം വളർച്ച (84,276 യൂനിറ്റ് വിൽപന), മഹീന്ദ്ര ആൻഡ് മഹീന്ദ്ര 15 ശതമാനം വളർച്ച (73,944 യൂനിറ്റ് വിൽപന), ഹ്യുണ്ടായി 8.5 ശതമാനം വളർച്ച (67,615 യൂനിറ്റ് വിൽപന) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.Read More →

പശ്ചിമേഷ്യൻ സംഘർഷാവസ്ഥമൂലം വിദേശ തേയില വ്യാപാരരംഗം തളർച്ചയിലാണ്‌. ചെങ്കടലിൽ കപ്പലുകൾക്ക്‌ നേരെയുള്ള ആക്രമണങ്ങൾ ഭയന്ന്‌ കണ്ടെയ്‌നർ നീക്കത്തിന്‌ നിരക്ക് കുത്തനെ ഉയർത്തിയത്‌ യൂറോപ്യൻ ഓർഡറുകളെ ബാധിച്ചു. യൂറോപ്യൻ ഷിപ്മെൻറ്റിന്‌ 20 അടി കണ്ടെയ്നറുകൾ 500 ഡോളറായിരുന്നത്‌ (41,500 രൂപ) 3800 ഡോളറായും (3.15 ലക്ഷം രൂപ ) 40 അടി കണ്ടെയ്‌നറിന്‌ 600 ഡോളറിൽനിന്ന് 4500 ഡോളറായും ഉയർത്തിയത്‌ കയറ്റുമതി മേഖലക്ക് കനത്ത പ്രഹരമാകും. ഇന്ത്യൻ തേയിലയുടെ കടുപ്പം നിലനിർത്തുന്നതിൽRead More →

2024 ജനുവരി മുതൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ നാലു ശതമാനം വർധനയുണ്ടാകും. ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്തൃ വില സൂചികയിൽ 2023 ഡിസംബറിൽ കഴിഞ്ഞ ജൂണിനേക്കാൾ 10.5 പോയന്റ് വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വ്യവസായ പ്രാധാന്യമുള്ള 88 നഗരങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 317 വിപണികളിലെ 463 ഇനം സാധനങ്ങളുടെയും സേവനങ്ങളുടെയും വില മാസംതോറും താരതമ്യം ചെയ്താണ് ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്‌തൃ വില സൂചിക തയാറാക്കുന്നത്. ഡിസംബറിലെ ഉപഭോക്‌തൃRead More →

ചുട്ടുപൊള്ളുകയാണ് കേരളത്തിലെ രാപകലുകൾ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോഡ് പ്രകാരം രാജ്യത്ത് സമതലപ്രദേശങ്ങളിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്നത് ഏതാനും ദിവസങ്ങളിലായി കേരളത്തിലാണ്. 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തുന്നു. വേനൽ ചൂട് പതിവിലും നേരത്തേയെത്തിയപ്പോൾ സംസ്ഥാനത്തെ എയർകണ്ടീഷണർ(എ.സി) വിപണിക്കും ചൂട് പിടിക്കുകയാണ്. മാർച്ച് മുതൽ മേയ് വരെയായിരുന്നു സാധാരണ എ.സി വിൽപനയുടെ സീസൺ. കഴിഞ്ഞ വർഷത്തോടെ ഇത് ഫെബ്രുവരിയിലും ഇത്തവണ ജനുവരി മുതലുമായിRead More →