നടപ്പുവർഷം പവൻ വില 56,000 രൂപയെത്തുമെന്ന് പ്രവചനം
കൊച്ചി: നടപ്പുവർഷം സ്വർണ വില പവന് 56,000 രൂപ കവിയുമെന്ന് പ്രമുഖ കമ്പോള ഉത്പന്ന ഗവേഷണ ഏജൻസിയായ കോംട്രെൻഡ്സ് റിസർച്ച് ഡയറക്ടർ ഗ്യാനശേഖർ ത്യാഗരാജൻ പ്രവചിക്കുന്നു. അമേരിക്കൻ ഡോളറിനെതിരെ രൂപ തുടർച്ചയായി ശക്തിയാർജിക്കുന്നതും വികസിത മേഖലകളിലെ സാമ്പത്തിക മാന്ദ്യവും സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങാൻ ഇടയാക്കും. നിലവിൽ ആഭ്യന്തര വിപണിയിൽ സ്വർണ വില പത്ത് ഗ്രാമിന് 63,060 രൂപയ്ക്ക് അടുത്താണ്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2070Read More →



