യുപിഐ നിയമങ്ങളില്‍ അടിമുടി മാറ്റം

രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) വഴിയുള്ള ഇടപാടുകള്‍ ദിവസംതോറും വര്‍ധിക്കുകയാണ്. പ്രധാന പണമിടപാട് മാര്‍ഗമായി യുപിഐ മാറികഴിഞ്ഞു. യുപിഐ പേയ്മെന്റുകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ കാലാകാലങ്ങളില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടുന്നു. അത്തരത്തില്‍ പുതുവര്‍ഷം യുപിഐയില്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളാണ് താഴെ പറയുന്നതു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിനു മുമ്പ് ഈ മാറ്റങ്ങള്‍ ഉപയോക്താക്കള്‍ അറിഞ്ഞിരിക്കണം. നിഷ്‌ക്രിയ യുപിഐ ഐഡികള്‍ ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമായ UPI ഐഡികളും നമ്പറുകളും പ്രവര്‍ത്തനരഹിതമാക്കാന്‍ Paytm, Google Pay, PhonePe,Read More →

മൂന്നാം പാദത്തിൽ 18 ശതമാനം വായ്പാ വളർച്ചയുമായി ഫെഡറൽ ബാങ്ക്

കൊച്ചി: ഡിസംബറിലെ പാദത്തിൽ ബാങ്കിന്റെ വായ്പ 18 ശതമാനം വളർച്ചയോടെ 2.02 ലക്ഷം കോടി രൂപയിലെത്തിയെന്ന് സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് ചൊവ്വാഴ്ച അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തിൽ മൊത്തം അഡ്വാൻസുകൾ 1.71 ലക്ഷം കോടി രൂപയായിരുന്നുവെന്ന് ഒരു റെഗുലേറ്ററി ഫയലിംഗിലാണ് ബാങ്ക് അറിയിച്ചത്. ആന്തരിക വർഗ്ഗീകരണം അനുസരിച്ച്, റീട്ടെയിൽ ക്രെഡിറ്റ് ബുക്ക് 20 ശതമാനവും മൊത്തവ്യാപാര ക്രെഡിറ്റ് ബുക്കിൽ 17 ശതമാനവും വളർച്ച നേടി.Read More →

ന്യൂഡൽഹി: നാഷനൽ കോ ഓപറേറ്റിവ് ബാങ്ക് ഓഫ് ഇന്ത്യ, ദേശീയ സഹകരണ ട്രൈബ്യൂണൽ എന്നിവ സ്ഥാപിക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ദേശീയ സഹകരണ നയം ഈ മാസം കേന്ദ്ര സർക്കാർ പുറത്തിറക്കും. സഹകരണ ബാങ്കുകളുടെ ഉപരിഘടകമായി ദേശീയ സഹകരണ ബാങ്ക് പ്രവർത്തിക്കും. കമ്പനി നിയമ ട്രൈബ്യൂണലിന് സമാനമാണ് നിർദിഷ്ട സഹകരണ ട്രൈബ്യൂണൽ.Read More →

ന്യൂഡൽഹി: 2000 ജീവനക്കാരെ ടി.സി.എസ് അന്യായമായി സ്ഥലംമാറ്റിയതായി പരാതി. നോട്ടീസ് പോലും നൽകാതെ കമ്പനി ജീവനക്കാരെ സ്ഥലം മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതോടെ ടി.സി.എസിന് മഹാരാഷ്ട്ര സർക്കാർ നോട്ടീസയച്ചു. ഐ.ടി ജീവനക്കാരുടെ സംഘടനയായ നാസെന്റ് ഇൻഫർമേഷൻ ടെക്നോളജി സെനറ്റാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. 2000 ജീവനക്കാരെ നോട്ടീസ് പോലും നൽകാതെ അന്യായമായി വിവിധ നഗരങ്ങളിലേക്ക് സ്ഥലംമാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. ​കമ്പനിയുടെ ട്രാൻസ്ഫറിനോട് സഹകരിക്കാത്ത ആളുകളോട് അച്ചടക്ക നടപടിയുണ്ടാകുമെന്ന്Read More →

അശോക് ലെയ്‌ലാൻഡിന്റെ വിൽപ്പന 10 ശതമാനം ഇടിഞ്ഞ് 16,324 യൂണിറ്റിലെത്തി

ചെന്നൈ : വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡ് 2023 ഡിസംബറിൽ മൊത്തം വിൽപ്പനയിൽ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി . മുൻവർഷത്തെ 18,138 യൂണിറ്റുകളെ അപേക്ഷിച്ച്,16,324 യൂണിറ്റിലെത്തി. ആഭ്യന്തര വിൽപ്പന 2022 ഡിസംബറിലെ 17,112 യൂണിറ്റിൽ നിന്ന് 10 ശതമാനം ഇടിഞ്ഞ് 15,323 യൂണിറ്റിലെത്തി, അശോക് ലെയ്‌ലാൻഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ആഭ്യന്തര വിപണിയിൽ ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങളുടെ വിൽപ്പന 11,399 യൂണിറ്റിൽ നിന്ന് 11 ശതമാനംRead More →