കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. 48080 രൂപയായാണ് സ്വർണ്ണവില വീണ്ടും വർധിച്ചത്. പവന് 320 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 6010 രൂപയായാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവില വർധിക്കുകയാണ്. സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 2,150 ഡോളറായാണ് വർധിച്ചത്. നേരത്തെ ഈ വർഷം പലിശനിരക്കുകൾ കുറക്കുമെന്ന് യു.എസ് ഫെഡറൽ റിസർവ് മേധാവി ജെറോം പവൽ വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്താണ് പലിശനിരക്കുകൾ കുറക്കാൻ ഫെഡറൽRead More →

​ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തകരാർ; സൂക്കർബർഗിന് നഷ്ടം 24,000 കോടി

വാഷിങ്ടൺ: ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തകരാറിലായതിലൂടെ മെറ്റ സി.ഇ.ഒ മാർക്ക് സൂക്കർബർഗിന് 24,000 കോടിയുടെ നഷ്ടം. സൂക്കർബഗിന്റെ ആസ്തി ഏകദേശം മൂന്ന് ബില്യൺ ഡോളർ ഇടിഞ്ഞ് 176 ബില്യൺ ഡോളറായി കുറഞ്ഞു. ബ്ലുംബർഗിന്റെ ബില്യയണേഴ്സ് ഇൻഡക്സ് പ്രകാരം നാലാം സ്ഥാനത്താണ് മാർക്ക് സൂക്കർബർഗ് ഉള്ളത്. ഒരു മണിക്കൂർ സമയം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനം തടസ്സപ്പെട്ടതിന് പിന്നാലെ മെറ്റയുടെ ഓഹരിവില 1.6 ശതമാനം ഇടിഞ്ഞിരുന്നു. വാൾസ്ട്രീറ്റിൽ ഓഹരിയൊന്നിന് 490.22 ഡോളറിലാണ് മെറ്റയുടെ വ്യാപാരംRead More →

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടര് വാട്ടര് മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്വഹിച്ചു. പശ്ചിമ ബംഗാളിലെ കൊല്ക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിന്റെ ഭാഗമായ ഹൗറ മൈദാന്- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടര് വാട്ടര് സര്വീസുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്. പശ്ചിമബംഗാള് തലസ്ഥാനത്തിന്റെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാള്ട്ട് ലേക്കിനെയുമാണ് ഈ മെട്രോ പാത ബന്ധിപ്പിക്കുന്നത്. മൂന്ന് ഭൂഗര്ഭ സ്റ്റേഷനുകളാണ് പാതയ്ക്കുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയുള്ള 520 മീറ്റര് ദൂരംRead More →

കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായി; തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമര്‍പ്പിച്ചു, ഫ്ളാഗ് ഓഫ്ചെയ്ത് പ്രധാനമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത് . ആകെ ചെലവ് 7377 കോടിരൂപയാണ്. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻRead More →

കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ഇന്ന് സുപ്രീംകോടതിയിൽ നിർണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹർജി പിൻവലിച്ചാൽ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്നRead More →